ഇനി ഗൂഗിള്‍ പേ വഴിയും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം വെറും ഒരു മിനിട്ടില്‍!
സ്റ്റെപ് 1
- ഗൂഗിള്‍ പേ തുറന്നതിന് ശേഷം ട്രെയിന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- തുടര്‍ന്ന് ബുക്ക് ട്രെയിന്‍ ടിക്കറ്റ്സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 2
തുറന്നു വരുന്ന ബോക്സില്‍ സ്റ്റേഷന്‍, യാത്രാ തീയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
അപ്പോള്‍ ആ റൂട്ടിലുള്ള ട്രെയിനുകളുടെ പട്ടിത തുറന്നു വരും
സ്റ്റെപ് 3
- സീറ്റ് തിരഞ്ഞെടുത്തതിന് ശേഷം യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങള്‍ നല്‍കുക
- പേര്, പ്രായം, ജെന്‍ഡര്‍ എന്നിവ നല്‍കിയ ശേഷം ബുക്കിംഗ് വിവരങ്ങള്‍ സ്ഥിരീകരിക്കുക
സ്റ്റെപ് 4
- പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ക്യാന്‍സല്‍ ചെയ്യാനും എളുപ്പം
ഗൂഗിള്‍ പേയുടെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിനും ഗൂഗിള്‍ പേ തന്നെ ഉപയോഗിക്കാം. ഇതിനായുള്ള നടപടിക്രമങ്ങളും വളരെ എളുപ്പമാണ്. എത്ര സീറ്റുകള്‍ ഉണ്ട്, വിവിധ സ്റ്റേഷനുകളിലേയ്ക്ക് എത്താനുള്ള സമയം തുടങ്ങിയ കാര്യങ്ങളും ഗൂഗിള്‍ പേ വഴി അറിയാനാകും.