കേരളാ ബഡ്ജറ്റിലെ മറ്റുപ്രഖ്യാപനങ്ങൾ
അടുത്ത രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് പുതിയ 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. സ്വകാര്യ ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതിയിളവ് അനുവദിക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഡിസൈനര്‍ റോഡുകളാക്കും. പൊതുമരാമത്ത് വകുപ്പിന് 1,367 കോടി അനുവദിക്കും. തിരുവനന്തപുരം കെ എസ് ആര്‍ ടി കോര്‍പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്‌ട്രിക്ക് ബസുകളാക്കി മാറ്റുമെന്നും ധനമന്ത്രി അറിയിച്ചു. ഇ മൊബിലിറ്റി ഹബിന് 12 കോടി അനുവദിക്കും. 10,000 ഇ ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
മറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും.
നവകേരളത്തിന് 25 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.
തൊഴിലുറപ്പ് പദ്ധതി വിപുലമാക്കും.
ജീവനോപാധി വികസനത്തിന് 4500 കോടി അനുവദിച്ചു.
വനിതാ മതിലിന് തുല്യമായ പരിപാടികള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം ആരംഭിക്കും.
സംസ്ഥാനത്ത് ഐടി തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും.
കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ വ്യാവസായിക ടൗണ്‍ഷിപ്പ്.
കൊച്ചി-കോയമ്ബത്തൂര്‍ വ്യാവസായിക ഇടനാഴി.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 75 കോടിയായി ഉയര്‍ത്തി.
കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യാവസായിക സമുച്ചയങ്ങള്‍.
സ്ത്രീശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്
കുരുമുളക് കൃഷിക്ക് 10 കോടി
പ്രളയത്തില്‍ നാശനഷ്ടമുണ്ടായ മലയോര മേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍
ഐടി തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും
കുടിവെള്ള പദ്ധതിക്ക് 250 കോടി
കൃഷിനാശം നേരിടാന്‍ 20 കോടി
അരി പാര്‍ക്കിന് 20 കോടി
കുട്ടനാട് മലിനീകരിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തും
നാളികേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ 170 കോടി
കേരഗ്രാമം പദ്ധതിക്ക് 43 കോടി
വയനാടന്‍ കാപ്പി മലബാര്‍ കോഫി ബ്രാന്‍ഡില്‍ വിതരണം ചെയ്യും
1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്
ഓഖി പാക്കേജ് വിപുലീകരിക്കും
കാപ്പി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും
തീരദേശ വികസനത്തിന് 1000 കോടി
കുറഞ്ഞ ചിലവില്‍ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു നിന്നും വാങ്ങും
ആശുപത്രികളിലും സ്‌കൂളികളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും
വൈദ്യുതി സംരക്ഷണത്തിന് പദ്ധതികള്‍
എല്‍ഇഡി ബല്‍ബുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും വൈദ്യുതി ക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റും
റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി
റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കായി വ്യവസായ പാര്‍ക്ക്
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡുകള്‍
റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകള്‍ ഡിസൈന്‍ റോഡുകളായിരിക്കും
കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ മാത്രമാക്കും
കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡുകള്‍
റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകള്‍ ഡിസൈന്‍സി റോഡുകളായിരിക്കും
കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ മാത്രമാക്കും
കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും
ഇലക്‌ട്രിക്ക് വാഹനങ്ങള്‍ക്ക് ഇളവ്
കെഎസ്‌ആര്‍ടിസി പൂര്‍ണമായും ഇലക്‌ട്രിക്ക് ബസുകളിലേക്ക് മാറും