വ്യാജ ഉത്പന്നങ്ങളുടെ വില്‍പന: നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്
പൊതുവിപണിയില്‍ വ്യാജ കിറ്റെക്‌സ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ് ലിമിറ്റഡ്. കിറ്റെക്‌സിന്റെ പ്രധാന ഉത്പന്നമായ ലുങ്കികളാണ് വ്യാജ പേരില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി വിപണിയില്‍ ഇറക്കുന്നത്. പേരിലും പായ്ക്കിങ്ങിലും സാമ്യം തോന്നുന്ന ഇത്തരം ഉത്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കിറ്റെക്‌സ് ഉത്പന്നങ്ങള്‍ ഉറപ്പുവരുത്തുവാന്‍ സ്റ്റിക്കറില്‍ മാനുഫാക്ടേഡ് ബൈ കിറ്റെക്‌സ് ലിമിറ്റഡ്, കിഴക്കമ്ബലം, 683562 എന്ന മേല്‍ വിലാസം ശ്രദ്ധിക്കണം. അതോടൊപ്പം കിറ്റെക്‌സിന്റെ ലുങ്കികളില്‍ പേരും നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ബില്ല് സഹിതം നേരിട്ടോ അല്ലാതെയോ കമ്ബനിയുമായി ബന്ധപ്പെടണമെന്നും കമ്ബനി അറിയിച്ചു.