എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ; മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ;  മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

ആദ്യഘട്ടത്തില്‍ 12 കോടി രൂപ ചെലവ്‌ വരുന്ന പദ്ധതിയുടെ തറക്കല്ലിടല്‍ ഫെബ്രുവരി 24ന്‌ നിർവഹിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍, വ്യവസായ മന്ത്രി പി രാജീവ്‌, ചീഫ്‌ സെക്രട്ടറി ഡോ. ആര്‍ വേണു, ഹൈബി ഈഡന്‍ എം. പി, ടി. ജെ. വിനോദ്‌ എം എല്‍ എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ വൈറ്റില മൊബിലിറ്റി ഹബ്‌ എംഡി മാധവിക്കുട്ടി, സ്മാര്‍ട്ട്‌ സിറ്റി മിഷന്‍ ലിമിറ്റഡ്‌ സിഇഒ ഷാജി വി നായർ, കെഎസ്‌ആര്‍ടിസി ജോയിന്റ്‌ എംഡി പി.എസ്‌. പ്രമോജ്‌ ശങ്കർ എന്നിവ൪ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

.എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാൻ്റിന്റെ നിര്‍ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ്‌ സൊസൈറ്റിക്ക്‌ ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത്‌ ഭൂമി കെഎസ്‌ആര്‍ടിസി വിട്ടു നല്‍കും. അതിനു ശേഷം മണ്ണ്‌ പരിശോധന നടത്തി ഡിപിആർ തയ്യാറാക്കും. കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാൻ കഴിയുന്ന, മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള, കെട്ടിടം നിർമിക്കുന്നതിനാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.

യാത്രക്കാര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ നിർമാണച്ചുമതല. നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിന്‌ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട്‌ ഹബ്ബുകള്‍ സ്വന്തമാകും. സൗത്ത്‌ റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമുള്‍ച്ചെടെയുള്ള സൗകര്യങ്ങള്‍ ചേ൪ന്നുകിടക്കുന്ന കാരിക്കാമുറിയില്‍ പുതിയ മൊബിലിറ്റി ഹബ്ബ് വരുന്നതോടെ വലിയ രീതിയിലുള്ള കണക്റ്റിവിറ്റിയാണ്‌ സൃഷ്ടിക്കപ്പെടാ൯ പോകുന്നത്‌. ഇത്‌ യാത്രക്കാര്‍ക്കൊപ്പം സംരംഭകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ്‌ പറഞ്ഞു.

ആധുനികവല്‍ക്കരണത്തിനു മുന്നോടിയായി മന്ത്രി പി രാജിൻ്റെ നേതൃത്വത്തില്‍ ജനുവരി 14ന് പദ്ധതി പ്രദേശം സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

എറണാകുളം കാരക്കാമുറിയിലുള്ള 2.9 ഏക്കര്‍ സ്ഥലത്താണ് ഹബ് സ്ഥാപിക്കുന്നത്. 701.97 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിഎസ്‌എംഎല്‍ ഇതിനകം കൊച്ചി നഗരത്തില്‍ പൂർത്തിയാക്കിയത്. ഇതില്‍ 347 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും 343 കോടി രൂപ കേന്ദ്രസർക്കാരിന്റെയും 11.97 കോടി രൂപ കൊച്ചി കോർപറേഷന്റെയും വിഹിതമാണ്.

Also Read

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

Loading...