ലയൺസ് ക്ലബ് ഇൻറർനാഷണലിന് 230.30 കോടി രൂപയുടെ നികുതി ചുമത്തി കോഴിക്കോട് സെൻട്രൽ ജി എസ് റ്റി വകുപ്പ്.
കൊച്ചി: ലയൺസ് ക്ലബുകൾ നിന്ന് അംഗത്വ ഫീസായി ശേഖരിച്ച തുകക്ക് ജിഎസ്ടി നികുതി അടച്ചിട്ടില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡിജിജിഐ (DGGI) കൊച്ചി സോണൽ യൂണിറ്റിന് കീഴിലുള്ള കോഴിക്കോട് രീജിയണൽ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ വലിയ നികുതി ബാധ്യത പുറത്തുവന്നു.
കൊഴിക്കോടിലെ ഒരു ലയൺസ് ക്ലബ്ബ് അവരുടെ അംഗത്വ ഫീസിന്റെ ജിഎസ്ടി അടച്ചിട്ടില്ല എന്ന ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട വലിയ അന്താരാഷ്ട്ര സംഘടനയായ ലയൺസ് ഇൻറർനാഷണൽ മുംബൈ ഓഫീസിൻ്റെ കണക്കുകൾ പരിശോധിക്കുകയും അതിൻ്റെ ഭാഗമായി നികുതി ബാധ്യത കണ്ടെത്തുകയും ചെയ്തത്.
ലയൺസ് ക്ലബ്ബിൻ്റെ ആസ്ഥാനം അമേരിക്കയിൽ ആണ്. ഇന്ത്യയിലെ ഓഫീസ് മുംബൈയിൽ ആണ് പ്രവർത്തിക്കുന്നത്.
ലയൺസ് ക്ലബ്ബിൻ്റെ കീഴിൽ ഇന്ത്യയിലെ ഏകദേശം 5000 ക്ലബ്ബുകളുടെ നിയന്ത്രണങ്ങൾ മുബൈ ഓഫീസിലാണ് ഏകോപിപ്പിച്ചിട്ടുള്ളത്.
ക്ലബുകളിൽ അംഗമാകുന്നവരിൽ നിന്ന് 35 യുഎസ് ഡോളർ പ്രവേശന ഫീസും, വർഷം തോറും 46 യുഎസ് ഡോളർ സബ്സ്ക്രിപ്ഷൻ ഫീസും ശേഖരിക്കുന്നത് ലയൺസ് ക്ലബ് മുംബൈ ഓഫിസാണ്.
ഇന്ത്യയിലെ എല്ലാ ക്ലബുകളിൽ നിന്നും ശേഖരിച്ച ഈ അംഗത്വ ഫീസിൽ ജിഎസ്ടി അടച്ചിട്ടില്ലയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ മുംബൈ ഓഫീസിന് 78.71 കോടി രൂപയുടെ നികുതി ബാധ്യത ഉണ്ടെന്ന് കണ്ടെത്തി.
അതോടൊപ്പം, അംഗങ്ങളുടെ സേവനങ്ങൾ നിറവേറ്റുന്നതിനുള്ള ചിലവുകൾക്കായി മുംബൈയിലുള്ള ലയൺസ് ക്ലബ് ഒരു നിശ്ചിത തുക ചിലവഴിക്കുകയും ബാക്കിയുള്ള തുക ലയൺസ് ക്ലബ്, യുഎസ്എയ്ക്ക് അയക്കുന്നതായും കണ്ടെത്തി. ഇതിന്റെ റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ 50.85 കോടി രൂപയുടെ നികുതി ബാധ്യത കൂടി കണ്ടെത്തി.
2017 ജൂലൈ മുതൽ 129.56 കോടി രൂപയുടെ നികുതി ബാധ്യത കണ്ടെത്തിയതോടെ, ലയൺസ് ക്ലബ്, മുംബൈ ഓഫീസ് പിഴപ്പലിശകളെല്ലാം കൂടി ഉൾപ്പെടുത്തി 230.30 കോടി രൂപയുടെ ജിഎസ്ടി നികുതി തുക പണമായി അടച്ചത്.
ഈ അന്വേഷണത്തിൽ ഡിജിജിഐ കൊച്ചി സോണിലെ കോഴിക്കോട് റീജിയണൽ യൂണിറ്റിന്റെ സജീവ ഇടപെടൽ വളരെ നിർണായകമായിരുന്നു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X