വിദേശമദ്യ കയറ്റുമതി; ചട്ടങ്ങളിൽ ഇളവുകൾ നിർദേശിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് പുതിയ മദ്യനയത്തിൽ പരിഗണിച്ചേക്കും

തിരുവനന്തപുരം: വിദേശമദ്യം(Foreign Liquor) കയറ്റുമതി(Export) ചെയ്യുന്നതിനുള്ള ചട്ടങ്ങളിൽ(Rules) ഇളവുകൾ നിർദേശിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ പുതിയ മദ്യനയത്തിൽ പരിഗണിച്ചേക്കും. സംസ്ഥാനത്തിൻ്റെ കയറ്റുമതിയിലും വിദേശനാണയ വിനിമയത്തിലും(Forex Reserve) വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുന്നതാണ് ഈ നീക്കം.

കേരളത്തിൽ നിർമിക്കുന്ന വിദേശമദ്യം (IMFL) മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ നിലവിലുള്ള സങ്കീർണതകൾ പൂർണമായും ഇതോടെ ഇല്ലാതാകും.

കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ 9 സുപ്രധാന നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം മദ്യ കയറ്റുമതിക്ക് മാത്രമായി ഉള്ളവയാണ്.

കേരളത്തിൽ നിലവിൽ 17 ഡിസ്റ്റിലറികളാണ് ഉള്ളത്. അവ ഉല്പാദിപ്പിക്കുന്ന മദ്യത്തിൽ പ്രധാന പങ്കും ആഭ്യന്തരമായി മാത്രം വിൽക്കുന്നു. കയറ്റുമതിയിൽ നിലവിലെ കെട്ടു പിണഞ്ഞ നടപടിക്രമങ്ങളും ചട്ടങ്ങളും കയറ്റുമതിക്ക് ഒട്ടും അനുകൂലമല്ല.

ഡിസ്റ്റിലറികളുടെ ഉല്പാദനക്ഷമതയുടെ പകുതിയിൽ താഴെ മാത്രയെ പ്രയോജനപ്പെടുത്തുന്നുള്ളൂ. കയറ്റുമതി ചട്ടങ്ങളിൽ ഇളവു വന്നാൽ ഉല്പാദനം പൂർണ ശേഷിയിൽ നടത്താം

.ഇന്ത്യയിൽ നിന്ന് 2900 കോടിയുടെ വിദേശമദ്യ കയറ്റുമതി ഒരു വർഷത്തിൽ നടക്കുന്നു. അതിൽ കേരളത്തിൻ്റെ വിഹിതം 0.3% മാത്രമാണ്. 7100 ഓവർസീസ് എക്സ്പോർട്ട് ഷിപ്മെൻ്റുകളിൽ കേരളത്തിൽ നിന്നും 19 മാത്രം.

90 ലക്ഷം കേസ് മദ്യം ഇന്ത്യ കയറ്റുമതി ചെയ്യുന്നതിൽ കേരളത്തിൻ്റെ വിഹിതം 20,000 ൽ ഒതുങ്ങുന്നു. യുപി മാത്രം കേരളത്തിൻ്റെ 70 മടങ്ങ് കയറ്റുമതി ചെയ്യുന്നുണ്ട്. യുഎഇയിലേക്ക് മാത്രമുള്ള ഇന്ത്യൻ കയറ്റുമതി 740 കോടിയുടേതാണ്. ഉപഭോക്താക്കൾ ഭൂരിപക്ഷവും മലയാളികൾ. കേരളത്തിൻ്റെ വിഹിതമാകട്ടെ ഒരു കോടിക്ക് താഴെ.

ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ യാഥർത്ഥ്യമായാൽ ഈ രംഗത്ത് കേരളത്തിന് വൻ മുന്നേറ്റം നടത്താനാകും. കുറഞ്ഞത് 500 കോടിയുടെ കയറ്റുമതി വ്യവസായ ലോകം പ്രതീക്ഷിക്കുന്നു.

ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ മദ്യനയം സംബന്ധിച്ച പരാമർശങ്ങളിൽ ആദ്യന്തര ഉല്പാദനവും, കയറ്റുമതിയും എടുത്തു പറയുന്നു.

തനത് പഴങ്ങളിൽ നിന്നുള്ള വൈൻ ഉല്പാദനം അടക്കം പ്രോത്സാഹിപ്പിക്കുന്നതാണ് പ്രഖ്യാപിത ഇടത് നയം. അതേ സമയം ആഭ്യന്തര ഉപഭോഗം കുറയ്ക്കുക എന്ന നിലപാടിനെ കയറ്റുമതി ബാധിക്കുന്നില്ല.

ഈ വർഷം ജനുവരി 16-നാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. വ്യവസായം, എക്സൈസ് അടക്കം ബന്ധപ്പെട്ട വകുപ്പുകൾക്ക് അനുകൂല നിലപാടാണ് എന്ന് അറിയാൻ കഴിയുന്നു. സമിതി റിപ്പോർട്ട് വിവിധ തലങ്ങളിൽ പരിശോധനയും പൂർത്തിയാക്കിയതാണ്.

സെപ്റ്റംബർ ആദ്യം പുതിയ മദ്യനയം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദഗ്ധ സമിതി റിപ്പോർട്ട് ശുപാർശകൾ ഉൾപ്പെടുത്തുന്നതാകും മദ്യനയമെങ്കിൽ അത് കേരളത്തിൻ്റെ കയറ്റുമതി രംഗത്തിന് ഒരു വലിയ ബൂസ്റ്റർ ഡോസ് ആകും

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB), ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

സൈബര്‍ തട്ടിപ്പ്: ആറര ലക്ഷത്തിലധികം സിംകാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ

Loading...