കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു
2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാളിലെ തിയറ്ററുകള്‍ സങ്കേതിക കാരണങ്ങളാല്‍ 2017ല്‍ അടച്ചു. അഗ്നിശമന വിഭാഗത്തിന്‍റെ എന്‍ഒസി (നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ലാതെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ തിയറ്റര്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മാളിന്‍റെ ആറ്, ഏഴ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ അനുവദനീയമായ 40 മീറ്റര്‍ ഉയരത്തിന് മുകളില്‍ സ്ഥിതിചെയ്തിരുന്നതിനാലായിരുന്നു നടപടി