സംസ്ഥാനത്ത് വീണ്ടും നിപ്പ; നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക
സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക
* രോഗം പകരുന്നത് രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ്. അതിനാല്‍ തന്നെ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.
* രോഗിയുമായി അടുത്ത ഇടപെടുന്നവര്‍ ശ്രദ്ധിക്കണം
* വവ്വാല്‍, മറ്റു പക്ഷിക്കള്‍ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്.
* പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വരുകയാണെങ്കില്‍ സ്വയം ചികിത്സ അരുത്. ഉടന്‍ വിദഗ്ധ ചികിത്സ തേടുക. * തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്. ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികതയില്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കരുതെന്നാണ്.
* മാമ്ബഴം പോലുള്ള പഴ വര്‍ഗങ്ങള്‍ സോപ്പ് ഉപയോഗിച്ചു കഴുകി ഭക്ഷിക്കുക.