തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവിവരം 20നകം സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള ആസ്തിബാദ്ധ്യതകളുള്‍പ്പെട്ട സ്വത്തുവിവരം 20നകം അധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സര്‍ക്കുലറിലൂടെ അറിയിച്ചു.1994 കേരള പഞ്ചായത്ത് രാജ് ആക്‌ട് 159 (1), മുനിസിപ്പാലിറ്റി ആക്ടിലെ 143എ(1) വകുപ്പുകള്‍ പ്രകാരം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട തീയതി മുതല്‍ 30 മാസത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കണം.
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജില്ലയിലെ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ബ്ലോക്ക് അംഗങ്ങള്‍ തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തദ്ദേശഭരണവകുപ്പ് (റൂറല്‍) ഡയറക്ടര്‍ക്കുമാണ് നിശ്ചിത ഫോറത്തില്‍ സ്വത്തുവിവരം നല്‍കേണ്ടത്.