അപേക്ഷനല്‍കിയാല്‍ മൂന്നുദിവസത്തിനകം ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കാന്‍ അനുമതി
രാജ്യമൊട്ടാകെ കൊവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നല്‍കി. അപേക്ഷനല്‍കിയാല്‍ മൂന്നുദിവസത്തിനകം തീരുമാനം വരിക്കാരനെ അറിയിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി ആക്ടിവേറ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ യുഎഎന്നുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്‌എസ് സി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കിയിരിക്കണം. തുടര്‍ന്ന് ഓണ്‍ലൈന്‍ സര്‍വീസസിലേയ്ക്ക് പോയി ക്ലെയിം ഫോം ക്ലിക്ക് ചെയ്യുക.
വരിക്കാരന്റെ വിവരങ്ങള്‍ അപ്പോള്‍ കാണാം.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാനത്തെ നാല് അക്കങ്ങള്‍ ചേര്‍ത്ത് വെരിഫൈ ചെയ്യുക. ഇതുചെയ്താല്‍ ഓണ്‍ലൈന്‍ ക്ലെയിമുമായി മുന്നോട്ടുപോകാനാകും. പിന്‍വലിക്കുന്നതിന്റെ കാരണം രേഖപ്പെടുത്തുക. outbreak of pandemic COVID-19 സെലക്‌ട് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ വിലാസവും തുകയും രേഖപ്പെടുത്തുക. 75ശതമാനം തുകയോ മൂന്നുമാസത്തെ ശമ്ബളമോ അല്ലെങ്കില്‍ നിങ്ങള്‍ ആവശ്യപ്പെട്ടതുകയോ അതില്‍ ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക.