പോഷ് ആക്ട്: പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം : രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കടുത്ത നിയമ നടപടികൾ നേരിടേണ്ടിവരും
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013 ലെ POSH ACT.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നു.
സ്ഥാപന മേധാവികള്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ tthps://posh.wcd.kerala.gov.in/posh/index.php പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ആരൊക്കെ രജിസ്റ്റർ ചെയ്യണം ?
തൊഴിലുടമ/സ്ഥാപനമേധാവി പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപനമേധാവികള്‍, തൊഴിലുടമകള്‍ എന്നിവർ അവരുടെ ഇന്റേണല്‍ കമ്മിറ്റി വിവരങ്ങള്‍, ഇന്റേണല്‍ കമ്മിറ്റിയില്‍ ലഭ്യമായ പരാതികളുടെ എണ്ണം, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പോർട്ടലിലെ HOME PAGE ല്‍ കൊടുത്തിട്ടുള്ള "പുതുതായി രജിസ്റ്റർ ചെയ്യാൻ" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ നല്‍കി USER ID, PASSWORD എന്നിവ CREATE ചെയ്യുക. തുടർന്ന് പോർട്ടല്‍ നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിച്ച് DATA ENTRY നടത്തുക.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
പോഷ് നിയമം (Prevention of Sexual Harassment Act), 2013 പ്രകാരം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 04936 246392.