"ഓഹരി ചാണക്യ" : കേരളത്തിന്റെ സാമ്പത്തികചരിത്രത്തിലെ പുതിയ നാഴികക്കല്ല് ; ഒരു സമ്പൂർണമായ കൃതി മലയാള ഭാഷയിൽ
Qartelz India pvt Ltd സി.ഇ.ഓ ശ്രീ. ഷെമീം എസ്. രചിച്ച ഓഹരി വിപണിയിലെ ഒരു സമ്പൂർണ ഗ്രന്ഥമായ " ഓഹരി ചാണക്യ" ഈ കഴിഞ്ഞ ഡിസംബർ 17 ഴാം തീയതി ലേമെറിഡിയനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ബിസിനസ് കൺസൾട്ടൻസി മേഖലയിൽ വിപുലമായ അനുഭവസമ്പത്തുള്ള ശ്രീ രാഹുൽ IRS-ൽ നിന്നും കേരള സർക്കാറിന്റെ SIET ഡയറക്ടർ അബുരാജ് ഗ്രന്ഥം ഏറ്റുവാങ്ങി. ലോകത്ത് ആദ്യമായാണ് എലിയോട്ട് വേവ് തിയറിയെ പറ്റിയും അഡ്വാൻസ്ഡ് വേവ് തിയറിയെ പറ്റിയും അതേപോലെ ഡോവ് തിയറിയെ പറ്റിയും ഒരു സമ്പൂർണമായ കൃതി പ്രാദേശിക ഭാഷയിൽ രചിക്കപ്പെടുന്നത്.
Qartelz-ന്റെ ഇതുവരെയുള്ള വളർച്ചയെപ്പറ്റിയും ഓഹരി വിപണിയിലെ സംഭാവനകളെക്കുറിച്ചും ശ്രീ. ഷെമീമും, MD ശ്രിമതി ഹെന്ന അബ്ദുൽ അസീസും സംസാരിച്ചു. Qartelz-ന്റെ പുതിയ പ്രൊഡക്ടുകൾ ഡോ. പി കെ ബേബിയും സംവിധായകൻ റോബിൻ തിരുമലയും ചേർന്ന് പരിചയപ്പെടുത്തി. ഇസാഫ് ബാങ്കിന്റെ സ്ട്രാറ്റജി ഹെഡ്, Mr. സ്വാമിനാഥൻ കൃഷ്ണമൂർത്തി വെബ്സൈറ്റുകൾ ലോഞ്ച് ചെയ്തു. Mr ശ്രീജിത്ത് , Mr സലാം തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു