കെട്ടിടം,ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ, വാടക നൽകുന്ന സ്ഥാപങ്ങൾക്ക് വാടകയുടെ 18% GST നികുതി ബാധ്യത; 2024 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ
2024 ഒക്ടോബർ 10 മുതൽ, രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തി/സ്ഥാപനത്തിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം/ഭൂമി എന്നിവ വാടകയ്ക്കെടുത്തതിൻ്റെ ഭാഗമായി വാടക നൽകുമ്പോൾ, വാടക നൽകുന്നത് രജിസ്ട്രേഷനുള്ള വ്യക്തി/ സ്ഥാപനമാണെങ്കിൽ വാടകയുടെ മേൽ 18% നികുതി ഡിക്ലയർ ചെയ്ത്, വകുപ്പ് 31 (3)(f) പ്രകാരം Self Invoice തയ്യാറാക്കുകയും, റിവേഴ്സ് ചാർജ് സമ്പ്രദായം (RCM) പ്രകാരം GSTR-3B റിട്ടേൺ മുഖേന തന്നെ പ്രസ്തുത നികുതി അടയ്ക്കുകയും വേണം.
ഇതിന് പുറമേ, Related Person ൽ നിന്നും Consent പ്രകാരം വാടകയില്ലാതെയാണ് വാണിജ്യാവശ്യത്തിനായുള്ള കെട്ടിടം/ഭൂമി ഉപയോഗിക്കുന്നതെങ്കിൽ പോലും, ജി.എസ്.ടി. നിയമത്തിലെ Schedule 1, ഖണ്ഡിക 2, വകുപ്പ് 15, ചട്ടം 28 പ്രകാരം വാടക തുക കണക്കാക്കുകയും, 18% നികുതി അടയ്ക്കുകയും ചെയ്യേണ്ടതാണ്.
ജി.എസ്.ടി. ബാധ്യത 2024 ഒക്ടോബർ 10 മുതൽ നിലവിൽ വരുന്നത് കൊണ്ട്, ഈ നികുതി ഒക്ടോബറിലെ റിട്ടേൺ നവംബറിൽ ഫയൽ ചെയ്യുമ്പോഴാണ് അടയ്ക്കേണ്ടത്. എന്നാൽ, ഒക്ടോബറിലെ മാസ വാടക നവംബർ മാസത്തിലാണ് നൽകുന്നതെങ്കിൽ, നവംബറിലെ റിട്ടേൺ ഡിസംബറിൽ ഫയൽ ചെയ്യുമ്പോഴാണ് നികുതി അടയ്ക്കേണ്ടത്.
മേൽപ്പറഞ്ഞ റിവേഴ്സ് ചാർജ്ജ് നികുതി ബാധ്യത കോമ്പോസിഷൻ സ്കീമിൽ ഉള്ള വ്യാപാരികൾക്കും ബാധകമാണ് . അവർക്ക് ബാധകമായ കൊമ്പൊസിഷൻ നിരക്കിന് പുറമെ , 18% നികുതി അവർ തന്നെ റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ ഫോറം GST CMP 08 - മുഖേനെ ഓരോ ത്രൈമാസത്തിലും അടയ്ക്കേണ്ടതാണ്