സഹകരണ എക്‌സ്‌പോയ്ക്ക് ഇന്ന് (22) തുടക്കം ; പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍

സഹകരണ എക്‌സ്‌പോയ്ക്ക് ഇന്ന് (22) തുടക്കം ; പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍

ശനിയാഴ്ച ഇന്ന് 22 ന് വൈകിട്ട് അഞ്ചിന് എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിക്കും. നിയമം വ്യവസായം കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് എക്‌സ്‌പോ സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എം. പിമാര്‍, എം. എല്‍. എമാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

സഹകരണ മേഖല കൈവരിച്ച നേട്ടങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകയും ഉല്‍പ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പുകളും പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോയുടെ രണ്ടാമത് എഡിഷന്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എക്‌സ്‌പോയില്‍ സഹകരണ മേഖലയിലെ എല്ലാ സഹകരണ സംഘങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും പുറമെ അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന തലങ്ങളില്‍ സഹകരണ പ്രസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍, ഏറ്റെടുത്ത വെല്ലുവിളികള്‍, നടപ്പിലാക്കി വരുന്ന ജനപ്രിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള അവസരം ഒരുക്കുകയുമാണ് ലക്ഷ്യം.

സഹകരണ പ്രാഥമിക സംഘം സഹകരണ രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍, അപ്പെക്‌സ് സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, പ്രമുഖ ഹോസ്പിറ്റല്‍ സംഘങ്ങള്‍, ഉത്പാദക സഹകരണ സംഘങ്ങള്‍, ഫങ്ഷണല്‍ രജിസ്ട്രാര്‍മാരുടെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങള്‍ എന്നിവയും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.

ഏകദേശം ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 300 ലധികം എയര്‍കണ്ടീഷന്‍ സ്റ്റാളുകള്‍ എക്‌സ്‌പോയിലുണ്ടാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള സഹകരണ കേരളാ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കേരളാ ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ്, കേരഫെഡ്, മില്‍മ, റബ്‌കോ, ഹാന്‍ടെക്‌സ് എന്‍.എം.പി.സി തുടങ്ങിയ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും.

കേരളത്തിലെ പ്രഥമിക സഹകരണ സംഘങ്ങളില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളുടെ സഹകരണ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സഹകരണ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഭൗമസൂചികയില്‍ ഇടം നേടിയ ഉല്‍പ്പന്നങ്ങളായ പൊക്കാളി അരി, മറയൂര്‍ ശര്‍ക്കര, ബാലരാമപുരം സാരി, കാസര്‍ഗോഡ് സാരികള്‍, ചേന്ദമംഗലം ധോത്തിസ്,്കുത്താംമ്പളളി സാരി, മലബാര്‍ പെപ്പര്‍, മലബാര്‍ റോസ്റ്റ് കോഫി, വയനാട് കോഫി, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന വിവിധയിനം വെളിച്ചെണ്ണ, കാപ്പി, തേയില ഉല്‍പ്പന്നങ്ങള്‍, വിവിധയിനം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, കറി പൗഡറുകള്‍ വിവിധയിനം അരി, അതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും നടക്കും.

കൈത്തറി മേഖലയില്‍ നിന്നുളള തുണിത്തരങ്ങളുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. കേരളത്തിലെ വനിതാ സഹകരണ സംഘങ്ങള്‍ നിര്‍മ്മിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ സംഘങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്ന വനവിഭവങ്ങള്‍, ബാഗുകള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ ഉണ്ടാകും. സഹകരണ സംഘങ്ങള്‍ ടൂറിസം മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍, കേരള സര്‍ക്കാര്‍ പ്രത്യേകം താല്‍പര്യം എടുത്ത് രൂപീകരിച്ച യുവജന സംഘങ്ങളുടെ പ്രവര്‍ത്തനം എന്നിവയും എക്‌സ്‌പോയിലുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ ആശുപത്രികളും എക്‌സ്‌പോയില്‍ പങ്കെടുക്കും. 

സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസ പരിണാമങ്ങള്‍ എന്നിവയും വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന വിവിധ ജനകീയ പദ്ധതികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയ പ്രത്യേക പവിലിയന്‍ ഉണ്ട്. ഇന്ത്യയിലെ സഹകരണ മാതൃകകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും എക്‌സ്‌പോയില്‍ സജ്ജീകരിക്കും.

സെമിനാറുകള്‍

അടുത്ത 10- 15 വര്‍ഷത്തേക്ക് സഹകരണ മേഖലയുടെ പ്രവര്‍ത്തനവും കാഴ്ചപ്പാടുകളും രൂപീകരിക്കുന്നതിന് ഉതകുന്ന തരത്തില്‍ സഹകരണ മേഖലയുടെ വിഷന്‍ രൂപകല്‍പ്പന ചെയ്യുന്ന വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. പവിലിയനുളളില്‍ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് സെമിനാറുകള്‍ നടക്കുക. മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ആസൂത്രണ വിദഗ്ധര്‍, കേരളത്തിന് പുറത്തു നിന്നുളള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറുകളില്‍ സംസാരിക്കും. 23 ന് സഹകരണ മേഖലയിലെ ഘടനാപരമായ മാറ്റം - വിഷന്‍ 2030 എന്ന വിഷയത്തോടെയാണ് സെമിനാറുകള്‍ തുടങ്ങുന്നത്. 

23-ന് ഉച്ചയ്ക്ക് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച അടിസ്ഥാനസൗകര്യ, ഉല്പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 

24 ന് രാവിലെ ഉപഭോക്തൃ, വിപണന സഹകരണ സംഘങ്ങളുടെ ആധുനികവത്ക്കരണവും വിവരസാങ്കേതികവിദ്യയും എന്ന വിഷയത്തിലെ സെമിനാര്‍ ധനകാര്യ വകുപ്പു മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം കാര്‍ഷിക അനുബന്ധമേഖലയും സഹകരണ സ്ഥാപനങ്ങളും - ആധുനിക കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

25-ന് രാവിലെ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ ജീവിത ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പട്ടികജാതി പട്ടികവകുപ്പ് ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ പ്രസ്ഥാനത്തിലെ സ്ത്രീശാക്തീകരണം- കാഴ്ചപ്പാടും പ്രായോഗികതയും എന്ന വിഷയത്തില്‍ അന്നേദിവസം ഉച്ചയ്ക്ക് നടക്കുന്ന സെമിനാര്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി ഉദ്ഘാടനം ചെയ്യും. 

26-ന് രാവിലെ സഹകരണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ - പ്രാദേശിക സാമ്പത്തികവികസനത്തിന് എന്ന വിഷയത്തിലെ സെമിനാര്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യും.

27-ന് ആധുനിക കൃഷി സമ്പ്രദായം സഹകരണ മേഖലയുടെ ഇടപെടല്‍ എന്ന വിഷയത്തിലെ സെമിനാര്‍ വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. 28-ന് 

കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകളും സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 

29-ന് രാവിലെ കയര്‍, കൈത്തറി, ഫിഷറീസ്, വ്യവസായ സഹകരണ സംഘങ്ങളുടെ വികസനത്തിന് ഒരു കര്‍മ്മ പദ്ധതി എന്ന വിഷയത്തിലെ സെമിനാര്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. 

30-ന് വിവര സാങ്കേതിക വിദ്യ സഹകരണ മേഖലയിലെ ഇടപെടലും സാധ്യതയും എന്ന വിഷയത്തോടെ സെമിനാര്‍ പരമ്പര അവസാനിക്കും. സെമിനാര്‍ ചീഫ് സെക്രട്ടറി. വി. പി. ജോയി ഉദ്ഘാടനം ചെയ്യും. 

കലാസായാഹ്നം

പൊതു ജനങ്ങള്‍ക്കായി ദിവസവും മെഗാ കള്‍ച്ചറല്‍ പ്രോഗ്രാമുകളും അരങ്ങേറും. 

22 ന് കലാമണ്ഡലം ബലരാമന്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം, ശൈലജ പി അംബു അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, ബെറ്റിന കാനോ അവതരിപ്പിക്കുന്ന ക്രോസ് റോഡ്‌സ് ഫ്‌ളമിങ്കോ വിത്ത് കഥക്ക് എന്നിവ നടക്കും. 23 ന് രൂപ രേവതി അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി, 24ന് രാഗവല്ലി മ്യൂസിക് ബാന്‍ഡ്, 25 ന് ഡി. ആര്‍. ക്രൂ ഹിപ് ഹോപ്പ് ഡാന്‍സ്, ഒറ്റ(തുടിപ്പ്) നൃത്ത പരിപാടി എന്നിവ നടക്കും.

26 ന് ജോബ് കുര്യന്‍(ലൈവ്) സംഗീത പരിപാടി, 27ന് മരിയാഗിയോവോര്‍ഗ്യന്‍ അവതരിപ്പിക്കുന്ന

ക്വാനൂണ്‍ ഇന്‍സ്ട്രുമെന്റല്‍ ലൈവ്, 28 ന് മാര്‍ത്താണ്ഡന്റെ സ്വപ്‌നങ്ങള്‍, നൂറു ശതമാനം സിന്ദാബാദ് എന്നീ നാടകങ്ങള്‍ അരങ്ങേറും. 29 ന് മഴയൊലി - മ്യൂസിക്കല്‍ കൊറിയോഗ്രഫി, കേരള കലാമണ്ഡലം, 30 ന് റിമി ടോമി (ലൈവ്) സംഗീത പരിപാടി എന്നിവയുണ്ടാകും. 

ഫുഡ് കോര്‍ട്ടുകള്‍ 

വൈവിധ്യമാര്‍ന്ന രുചി വിഭവങ്ങളുടെ ഫുഡ് കോര്‍ട്ടുകള്‍ സജ്ജമാക്കും. ഇന്ത്യന്‍ കോഫി ഹൗസ്, സാഫ്, വനിതാ സഹകരണ സംഘങ്ങള്‍, യുവജന സഹകരണ സംഘങ്ങള്‍, കുടുംബശ്രീ, മില്‍മ തുടങ്ങിയവയാണ് ഫുഡ്‌കോര്‍ട്ട് ഒരുക്കുന്നത്.

പ്രോഡക്ട് ലോഞ്ചിംഗ് 

സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിച്ച 10 പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് എക്‌സ്‌പോയില്‍ പ്രത്യേകമായി സജ്ജീകരിച്ച വേദിയില്‍ നിര്‍വ്വഹിക്കും.

പുസ്തക പ്രകാശനം

സാഹിത്യ പ്രവര്‍ത്തക പുസ്തക സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം വിവിധ ദിവസങ്ങളിലായി നടക്കും.

ബിസിനസ് മീറ്റ് 

സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ പ്രചാരം ഏറുകയാണ്. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും പല വ്യാപാര മേഖലകളിലും ഇവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. മാര്‍ക്കറ്റില്‍ കുടുതലായി സഹകരണ ഉല്‍പ്പന്നങ്ങള്‍ വരുന്നതിന് ഉതകുന്ന തരത്തിലാണ് ബി ടു ബി മീറ്റ് സംഘടിപ്പിക്കുന്നത്.

സാംസ്‌കാരിക സമ്മേളനം

എക്‌സ്‌പോയോട് അനുബന്ധിച്ച് സാഹിത്യകാരന്‍മാരായ എം. കെ. സാനു, സി. രാധാകൃഷ്ണന്‍, സേതു എന്നിവര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസും സംഘടിപ്പിക്കും. 

മാധ്യമ അവാര്‍ഡ്

എക്‌സ്‌പോ 2023 റിപ്പോര്‍ട്ടിംഗിന് മികച്ച അച്ചടി മാധ്യമം, അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമം, ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, ക്യാമറാ പേഴ്‌സണ്‍, മികച്ച ഓണ്‍ലൈന്‍, മികച്ച എഫ് എം എന്നിവയ്ക്ക് മാധ്യമ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

എക്‌സ്‌പോയില്‍ കേരളത്തിന് പുറത്തു നിന്നുളള പ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും സഹകരണ മേഖലയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ബ്രാന്‍ഡിംഗ്, വിപണനം എന്നിവയുടെ സവിശേഷ പ്ലാറ്റ്‌ഫോമായി കോ-ഓപ്പറേറ്റീവ് എക്‌സോ പോ മാറും. മികച്ച മാതൃകകള്‍ പടുത്തുയര്‍ത്തി സുസ്ഥിര സമൂഹ സൃഷ്മിക്കായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് വലിയ ആവേശമാകുന്ന വിധത്തിലാണ് സഹകരണ എക്‌സ്‌പോ 2023 ഒരുങ്ങുന്നത്.

Also Read

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

സ്പാം കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തി.

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയായി ഇന്ത്യ മാറും : റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്മന്‍റ് ട്രസ്റ്റ്;പുതിയ നിക്ഷേപ സാധ്യതകള്‍

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല    ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി- വിദഗ്ധര്‍ : മണി കോണ്‍ക്ലേവ് 2024 ന് തുടക്കമായി ...

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

നവീകരിച്ച മാര്‍ക്കറ്റ് എറണാകുളം ജില്ലയുടെ വാണിജ്യ രംഗത്തിന് പുത്തന്‍ ചുവടുവയ്പ്പാകും : മുഖ്യമന്ത്രി

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടെണ്ണം

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

ബോയിലേഴ്സ് ബിൽ, 2024 രാജ്യസഭയിൽ;ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് (EoDB), ഡീക്രിമിനലൈസേഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തി

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം: അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ : സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം

Loading...