വനിതകള്‍ക്ക് 'ഹെര്‍ കീ'യുമായി ടാറ്റ മോട്ടോര്‍സ്
അന്താരാഷ്ട്രവനിതാ ദിനത്തില്‍ ടാറ്റ മോട്ടോര്‍സ് 'ഹെര്‍ കീ'പരിപാടി ആരംഭിച്ചു. കൂടുതല്‍ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റാ മോട്ടോഴ്സിന്റെ പുതിയ പദ്ധതി.
പദ്ധതി പ്രകാരം വാഹനം ഉപഭോക്താവിന് കൈമാറുന്പോള്‍ വാഹനത്തിന്റെ രണ്ടാമത്തെ താക്കോല്‍ 'ഹെര്‍ കീ' യായി സ്ത്രീകള്‍ക്ക് നല്‍കും. സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരാന്‍ പുതിയ പദ്ധതി സഹായകരമാകുമെന്ന് ടാറ്റ പാസഞ്ചര്‍ വെഹിക്കിള്‍സ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം മേധാവി സിബേന്ദ്ര ബര്മന് പറഞ്ഞു.