കേരളത്തിലെ എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളേയും ഒരുമിപ്പിച്ച് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി
കേരളത്തിലെ എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളേയും ഒരുമിപ്പിച്ച് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് രൂപം നല്‍കിയതായി ബജറ്റവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. ഒരു ലക്ഷം രൂപയുടെ ചികില്‍സാ ചെലവ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ നല്‍കും. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ നല്‍കും. ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി മാറ്റിവെയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും.
200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.