മെഡിക്ലെയിം പോളിസി ക്ളെയിം നിഷേധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം

മെഡിക്ലെയിം പോളിസി ക്ളെയിം നിഷേധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം

കുടുംബത്തിന് സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്. മനുഷ്യനെ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും വ്യാകുലപ്പെടുത്തുന്നവയാണ്‌ അപകടങ്ങളും രോഗങ്ങളും. അപകടം മൂലമോ അസുഖം മൂലമോ, അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഭാരിച്ച ചെലവുകളെ നേരിടാന്‍ തയ്യാറാക്കിയിട്ടുള്ള ഒന്നാണ്‌ മെഡിക്ലെയിം പോളിസി. ക്ളെയിം നിഷേധിക്കുന്ന പ്രവണത  ഇന്‍ഷുറന്‍സ് രംഗത്ത് വര്‍ധിച്ചുവരികയാണ്. യഥാര്‍ഥ ക്ളെയിമുകളും നിഷേധിക്കുന്ന സാഹചര്യം പോളിസി ഉടമകളെ വലയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ക്ളെയിം നേടിയെടുക്കുന്നതിന് എന്തൊക്കെ ചെയ്യാമെന്ന കാര്യത്തില്‍ പോളിസി ഉടമകള്‍ ബോധവാന്മാരാകണം.

പോളിസി അപേക്ഷയില്‍ യാഥാര്‍ത്ഥ വിവരങ്ങള്‍ മാത്രം നല്‍കി പ്രൊപ്പോസല്‍ ഫോം പൂര്‍ണമായും പൂരിപ്പിക്കേണ്ടതാണ് കൂടാതെ മുമ്പ് ഉണ്ടായിരുന്ന രോഗം, പരിക്ക്, അംഗവൈകല്യം എന്നിവ സൂചിപ്പിക്കാന്‍ മറക്കരുത്. അതല്ലെങ്കില്‍ ക്ലെയിം ചെയ്യുമ്പോള്‍ നിരസിക്കപ്പെടാനും അപൂര്‍വ അവസരങ്ങളില്‍ പോളിസി റദ്ദു ചെയ്യപ്പെടാനും സാധ്യതയുണ്ട്. ആരോഗ്യസംന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുന്നതിനു മുമ്പു തന്നെ അത് പരിഹരിക്കാന്‍ ശ്രദ്ധിക്കുക.

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കാന്‍സര്‍, ഹൃദയ സംന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നേടേണ്ടത് പ്രധാനമാണ്. എന്നാല്‍ ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് പോളിസി വാങ്ങല്‍ ഏറെക്കുറെ അസാധ്യം തന്നെ. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രദ്ധിക്കുക

ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച്‌ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക.ചികിത്സാ ചെലവുകള്‍ എത്രയാവുമെന്ന്‌ കണക്കാക്കി അതനുസരിച്ച്‌ കവറേജ്‌ ഉറപ്പാക്കുക. കുടുംബത്തിലെ എല്ലാവരെയും (കുട്ടികള്‍ ഉള്‍പ്പടെ) ഇന്‍ഷുര്‍ ചെയ്യുക. നിലവിലുള്ള അസുഖങ്ങള്‍ വെളിപ്പെടുത്താതെ, അത്‌ ചികിത്സിക്കാനും ക്ലെയിം ലഭിക്കാനും ശ്രമിക്കാതിരിക്കുക. രോഗം ഭേദമാകുന്നതിനുള്ള ചികിത്സ സമ്പ്രദായത്തിന്‌ പകരം ആര്‍ഭാടമായ ചികിത്സാ സമ്പ്രദായം ഒഴിവാക്കുക. മെഡിക്കല്‍ പരിശോധനക്ക്‌ വിധേയരാകുന്നതിന്‌ മുമ്പ്‌ മരുന്നുകള്‍ സേവിക്കാതെ പരിശോധന വിധേയരാവുക

എങ്ങനെയാണ് ഒരു ക്ലയിം കിട്ടുന്നത് അല്ലെങ്കിൽ ഒരു പോളിസി എടുത്തു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

മുമ്പ്‌ ആശുപത്രി ബില്ല്‌ അടച്ചിട്ട്‌ അത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ റീഇംപേഴ്‌സ്‌ ചെയ്യുന്ന രീതിയായിരുന്നു. ഇപ്പോള്‍ കമ്പനി അംഗീകരിച്ചിട്ടുള്ള ആശുപത്രികളില്‍ പണം നല്‍കാതെ ചികിത്സ നേടാന്‍ പോളിസി ഉടമകള്‍ക്ക്‌ കഴിയും. കാഷ്‌ലെസ്‌ സംവിധാനം എന്നറിയപ്പെടുന്ന ഈ രീതി ഏറെ പ്രചാരം നേടിക്കഴിഞ്ഞു.

റീഇംപേഴ്‌സ് കിട്ടാന്‍ എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. അസുഖം മൂലം ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടിവരുമ്പോള്‍ അനുബന്ധമായി വരുന്ന മുറി വാടക, ഐ.സി.യു ചാര്‍ജ്ജ്‌, ഡോക്‌ടര്‍ അഥവാ സര്‍ജന്റെ ഫീസ്‌, ഓപ്പറേഷന്‍ തിയ്യറ്റര്‍ ചാര്‍ജ്ജ്‌, എക്‌സ്‌റെ, സ്‌കാനിങ്ങ്‌, എം.ആര്‍.ഐ തുടങ്ങിയ പരിശോധനാ ചെലവുകള്‍, മരുന്നുകള്‍ തുടങ്ങിയവ മെഡിക്ലെയിം പോളിസിപ്രകാരം തിരികെ ലഭിക്കുന്നു ഇതിനുവേണ്ടി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു കഴിയുമ്പോൾ ഡിസ്ചാർജ് സമ്മറി അനുബന്ധ ഡോക്യുമെന്റ് വാങ്ങണം. ഏതെങ്കിലും ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിൽ ആ ടെസ്റ്റുകളുടെ എല്ലാം റിപ്പോർട്ടും നിര്‍ബന്ധമയും വാങ്ങിയിരിക്കണം.

ആശുപത്രിയില്‍ പ്രവേശിച്ച്‌ നിശ്ചിത ദിവസത്തിനകം രോഗിയുടെ പേര്‌, പോളിസിയുടെ വിവരങ്ങള്‍, ആശുപത്രിയുടെ അഡ്രസ്സ്‌, ചികിത്സിക്കുന്ന ഡോക്‌ടറുടെ പേര്‌ എന്നിവ കാണിച്ച്‌ ക്ലെയിം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌ത്‌ ഉടന്‍ തന്നെ ആശുപത്രി രേഖകള്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്‌.

ഉദാഹരണത്തിന് ഏതെങ്കിലും ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിൽ ടെസ്റ്റുകളുടെ പ്രിസ്ക്രിപ്ഷനും  അതിൻറെ ബില്ലിനോടൊപ്പം തന്നെ അതിൻറെ റിപ്പോർട്ടും കൂടാതെ സ്കാന്‍ ചെയ്തിട്ടുണ്ടങ്കില്‍ സ്കാൻ ചെയ്ത് ഫിലിം ഉണ്ടാവണം. ഇൻഷുറൻസ് കമ്പനിയില്‍ സബ്മിറ്റ് ചെയ്യുമ്പോൾ ഡിസ്ചാർജ് സമ്മറി, പലതരം ടെസ്റ്റുകൾ നടന്നിട്ടുണ്ടങ്കില്‍ ടെസ്റ്റുകളുടെ റിപ്പോർട്ട്, ഫിലിം, പ്രിസ്ക്രിപ്ഷൻ, പലതരം ബില്ലുകൾ, ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ്‌, രോഗം പൂര്‍ണ്ണമായി മാറി എന്നതിന്റെ സര്‍ട്ടിഫിക്കറ്റ്‌. കൂടാതെ ക്യാൻസൽഡ് ചെക്ക് ഇവയെല്ലാം കൂടെയാണു സമര്‍പ്പിക്കേണ്ടത്‌

മുപ്പതു  പ്രവൃത്തി ദിവസത്തിനുള്ളില്‍ തുക തിരികെ ലഭിക്കുന്നില്ലയെങ്കിൽ എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന് ഇ-മെയിലിലൂടെയോ ഒരു ലെറ്റർ മുഖാന്തിരമോ കസ്റ്റമറെ അറിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയുണ്ട്. ഒരു ക്ളെയിം ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലില്‍ പരാതിപ്പെടാവുന്നതാണ്. ക്ളെയിം നിഷേധിച്ചതിന് കമ്പനി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ശരിയല്ലെങ്കില്‍ അത് ബോധ്യപ്പെടുത്തുന്നവിധം ഒരു കത്തു തയ്യാറാക്കി ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലിന് അയക്കുകയാണു ചെയ്യേണ്ടത്. ഈ കത്തിന്റെ പകര്‍പ്പ് പോളിസി ഉടമ സൂക്ഷിക്കണം. ഓഫീസർക്ക് പരാതി കൊടുത്തിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ അറിയിപ്പോ നടപടിയോ ഉണ്ടാകുന്നില്ലെങ്കില്‍ പോളിസി ഉടമയ്ക്ക് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലിന് അയച്ച കത്തിന്റെ പകര്‍പ്പുസഹിതമാണ് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് പരാതി നല്‍കേണ്ടത്. ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഇതിന് മിക്കവാറും കേസുകളിൽ പോസിറ്റീവായ പരിഹാരം നേടിത്തരുന്നു.

ഓംബുഡ്സ്മാന്റെ തീരുമാനത്തില്‍ തൃപ്തനല്ലെങ്കില്‍ ജില്ലാ കമീഷനെയും സംസ്ഥാന കമീഷനെയും ദേശീയ കമീഷനെയും സമീപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ)ക്കും പരാതി നല്‍കാവുന്നതാണ്. ഐആര്‍ഡിഎയുടെ വെബ്സൈറ്റ്വഴി പരാതി സമര്‍പ്പിക്കാനുള്ള സംവിധാനവുമുണ്ട്. ഏതെങ്കിലും കാരണവശാൽ പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ കോടതിയെ സമീപിക്കാവുന്നതാണ്.

.

മെഡിെക്ലയിം പോളിസി പ്രീമിയം 80ഡി വകുപ്പു പ്രകാരം പൂര്‍ണ്ണമായി നികുതി വിമുക്തമാണ്‌. ബാങ്ക് എക്കൗണ്ടില്‍ നിന്നും പ്രീമിയം അടച്ചാല്‍ ആദായത്തിന്‌ നികുതി കിഴിവ്‌ ലഭിക്കുന്നതാണ്‌

ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണ്

Also Read

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രവർത്തനക്ഷമതയ്ക്കുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ പുറത്തിറക്കി.

കേരള സർക്കാരിന്റെ ഡിയർനെസ് അലവൻസ് വർദ്ധിപ്പിച്ച് ഉത്തരവിറക്കി: സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു

Loading...