പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്
സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ മാത്രമല്ല പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവരും ഈ മാസം അവസാനത്തോടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് ഈ മാസം അവസാനത്തോടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് അഥവ ജീവന്‍ പ്രമാണ്‍ പത്ര സമര്‍പ്പിക്കണം എന്ന് ഇപിഎഫ്ഒ ആവശ്യപ്പെട്ടു.
പെന്‍ഷന്‍ വിതരണം ചെയ്യപ്പെടുന്ന ബാങ്ക് വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ അടുത്ത ജനുവരി മുതല്‍ പെന്‍ഷന്‍ ലഭ്യമാകില്ല. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇപിഎഫ്ഒ സ്വീകരിച്ചതിന് ശേഷമെ പിന്നീട് പെന്‍ഷന്‍ വിതരണം പുനരാരംഭിക്കൂ.
പെന്‍ഷന്‍ നിയമം പ്രകാരം, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം, 1995ന് ശേഷം പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും ബാങ്ക് മാനേജര്‍/ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും നവംബര്‍ അവസാനത്തോടെ സമര്‍പ്പിക്കണം എന്നാണ്.