'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് - ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം

'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ് - ഇനി ഫോണ്‍കോള്‍ എടുക്കാം, പാട്ടും കേള്‍ക്കാം
ബൈക്കോടിക്കുമ്പോള്‍ ഫോണ്‍കോള്‍ വന്നാല്‍ ഹെല്‍മറ്റൂരി മൊബൈല്‍ ചെവിയോട് ചേര്‍ക്കുമ്പോഴേക്കും ഒരുസമയം കഴിയും. ഫോണ്‍കോള്‍ എടുക്കാന്‍ കഴിയില്ല, പാട്ടു കേള്‍ക്കാനും സാധിക്കില്ല; ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ഈ പരാതി പലര്‍ക്കുമുണ്ട്. എന്നാലിനി പരിഭവം വേണ്ട, പുതിയ 'ഹാന്‍ഡ്‌സ്ഫ്രീ' ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡുണ്ട് വിപണിയില്‍. ഫോണ്‍കോള്‍ എടുക്കാന്‍ കഴിയില്ലെന്ന പരാതിക്ക് സ്റ്റീല്‍ബേര്‍ഡ് SBA-1 HF ഹെല്‍മറ്റ് പോംവഴി കണ്ടെത്തുകയാണ്. പേരിലെ 'HF', ഹാന്‍ഡ്‌സ്ഫ്രീ സംവിധാനത്തെ സൂചിപ്പിക്കുന്നു. പ്രത്യേക 3.5 mm ഓഡിയോ ജാക്ക് പോര്‍ട്ട് (AUX പോര്‍ട്ട്) മുഖേന ഹെല്‍മറ്റുമായി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാന്‍ കഴിയും. ഹെല്‍മറ്റിന്റെ എല്ലാ ഭാഗങ്ങളിലും തണുത്ത വായു എത്തിക്കാന്‍ തെര്‍മോഇലക്ട്രിക് സാങ്കേതികവിദ്യയ്ക്ക് കഴിയും. താപം പത്തു മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് ഫെഹറിന്റെ വാദം. യാത്രയില്‍ ഹെല്‍മറ്റില്‍ കടന്നുകയറുന്ന ചൂടുവായുവിനെ ശമിപ്പിക്കാന്‍ പ്രത്യേക സ്‌പേസ് ഫാബ്രിക്കിന് സാധിക്കും. രണ്ടുവര്‍ഷത്തെ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഹാന്‍ഡ്‌സ്ഫ്രീ ഹെല്‍മറ്റിനെ സ്റ്റീല്‍ബേര്‍ഡ് വിപണിയില്‍ കൊണ്ടുവരുന്നത്. ബ്ലാക്ക്, റെഡ്, വൈറ്റ് എന്നിങ്ങനെ മൂന്നു നിറങ്ങള്‍ SBA-1 HF ഹെല്‍മറ്റില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. മാറ്റ് ശൈലി ഹെല്‍മറ്റിന്റെ ആകര്‍ഷണീയത കൂട്ടുന്നു. അതേസമയം പുതിയ സ്റ്റീല്‍ബേര്‍ഡ് ഹെല്‍മറ്റ് പൂര്‍ണ വൈസര്‍ യൂണിറ്റല്ലെന്ന് ഇവിടെ പരാമര്‍ശിക്കണം. ഹെല്‍മറ്റിനകത്ത് സ്ഥാപിച്ചിട്ടുള്ള ഇരട്ട സ്പീക്കറുകളാണ് മോഡലിന്റെ മുഖ്യവിശേഷം. ശബ്ദം പിടിച്ചെടുക്കാനായി പ്രത്യേക മൈക്രോഫോണും ഹെല്‍മറ്റിലുണ്ട്. എന്നാല്‍ പുറമെ നിന്നുള്ള ശബ്ദം പൂര്‍ണമായി പ്രതിരോധിക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ സംവിധാനം സ്പീക്കറുകളിലില്ല. അതേമയം ഹെല്‍മറ്റ് ധരിച്ചയാളുടെ ശബ്ദം മാത്രമെ മൈക്രോഫോണ്‍ പിടിച്ചെടുക്കുകയുള്ളൂ. പുറമെ നിന്നുള്ള ശബ്ദം മൈക്രോഫോണില്‍ കടന്നുകയറില്ല. ഹെല്‍മറ്റിന്റെ ഇടതുവശത്ത് ഒരുങ്ങുന്ന 3.5 mm ഓഡിയോ ജാക്ക് പോര്‍ട്ട് ഒട്ടുമിക്ക മൊബൈല്‍ ഫോണുകള്‍ക്കും അനുയോജ്യമാണ്. ഹെല്‍മറ്റുമായി കണക്ട് ചെയ്യാന്‍ പ്രത്യേക 3.5 mm കണക്ട് വയര്‍ ഉപയോഗിക്കണമെന്ന് മാത്രം. ഫോണ്‍കോള്‍ എടുക്കാനും കട്ടുചെയ്യാനും പ്രത്യേക ബട്ടണ്‍ ഹെല്‍മറ്റിലുണ്ട്. അതായത് ബൈക്കോടിക്കുമ്പോള്‍ ഫോണ്‍കോള്‍ വന്നാല്‍ ഹെല്‍മറ്റ് ഊരിമാറ്റേണ്ടതായില്ല. പാട്ടു കേള്‍ക്കാനും ഹെല്‍മറ്റിലെ ഓഡിയോ ജാക്ക് ഉപയോഗിക്കാം. സ്റ്റീല്‍ബേര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2,589 രൂപയാണ് SBA-1 HF ഹെല്‍മറ്റിന് വില.IP5 സര്‍ട്ടിഫിക്കറ്റുള്ള ഹെല്‍മറ്റിനകത്ത് വെള്ളം യാതൊരു കാരണവശാലും കയറില്ലെന്ന് സ്റ്റീല്‍ബേര്‍ഡ് പറയുന്നു. അടുത്തകാലത്തായി സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഹെല്‍മറ്റ് വിപണിയിലും സജീവമാണ്. നേരത്തെ ശീതീകരണ സംവിധാനം ഒരുങ്ങുന്ന എസി ഹെല്‍മറ്റും വിപണിയില്‍ എത്തിയിരുന്നു.രാജ്യാന്തര ഹെല്‍മറ്റ് നിര്‍മ്മാതാക്കളായ ഫെഹറാണ് ലോകത്തെ ആദ്യ എസി ഹെല്‍മറ്റ് അവതരിപ്പിച്ചത്. ACH-1 എന്നാണിതിന്റെ പേര്. തെര്‍മോഇലക്ട്രിക് സാങ്കേതികവിദ്യയാണ് ഈ ഹെല്‍മറ്റിന് ആധാരം.

Also Read

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

Loading...