പണം നല്കി വാങ്ങിയ ഉത്പന്നങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ അവ നന്നാക്കി കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈറ്റ് ടു റിപെയര്‍'
പണം നല്കി വാങ്ങിയ ഉത്പന്നങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ അവ നന്നാക്കിക്കിട്ടേണ്ടത് ഉപയോക്താവിന്റെ അവകാശമാക്കി മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
'റൈറ്റ് ടു റിപെയര്‍' എന്ന പേരില്‍ അവതരിപ്പിക്കുന്ന പുതിയ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും തയാറാക്കാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു
ഉത്പന്നങ്ങള്‍ക്കു കേടുപാടു സംഭവിച്ചാല്‍ ഒറിജിനല്‍ ബ്രാന്‍ഡിന്റെ സര്‍വീസ് വിഭാഗത്തില്‍ മാത്രം അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്ന നിലവിലെ സാഹചര്യത്തിനു പുതിയ നിയമത്തിന്റെ വരവോടെ മാറ്റമുണ്ടാകും. അറ്റകുറ്റപ്പണി നടത്താന്‍ ഏതു വ്യക്തിയെയും സ്ഥാപനത്തെയും ആശ്രയിക്കാന്‍ ഉപയോക്തക്കള്‍ക്ക് അവകാശമുണ്ടായിരിക്കും. ആവശ്യമെങ്കില്‍ ഉപയോക്താവിനുതന്നെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും സ്വാതന്ത്ര്യം ലഭിക്കും.
യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെതന്നെ നടപ്പിലാക്കിയിട്ടുള്ള റൈറ്റ് ടു റിപ്പയര്‍ നിയമങ്ങളുടെ മാതൃകയിലാണ് ഇന്ത്യയിലും പുതിയ നിയമം വരുന്നത്