സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ത്രിദിന ശിൽപ്പശാല
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. കെസ്രു, മൾട്ടിപർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്ബ്, നവജീവൻ, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ശില്പശാലയും അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഒക്ടോബർ മാസം 19, 20, 21 തീയതികളിൽ രാവിലെ 10.30 മുതൽ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലായാണ് നടത്തുക. സ്വയം തൊഴിൽ ചെയ്യാൻ താത്പര്യമുള്ള 21നും 65നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിൽ രഹിതർക്കും പങ്കെടുക്കാം. ഒക്ടോബർ 19നു കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ഒന്നാമത്തെ നിലയിലെ കോൺഫറൻസ് ഹാളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ശിൽപശാല ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 20നു നേമം നഗരസഭാ കല്യാണമണ്ഡപത്തിലും ഒക്ടോബർ 21നു മണക്കാട്, കുര്യാത്തി അമ്മൻകോവിൽ ജംഗ്ഷൻ, ആനന്ദനിലയം ഓർഫനേജ് കമ്മ്യൂണിറ്റി ഹാൾ എന്നിവടങ്ങളിൽ വച്ച് ശിൽപ്പശാലകൾ രജിസ്ട്രേഷൻ, അധിക സർട്ടിഫിക്കറ്റ് കൂട്ടി ചേർക്കൽ, രജിസ്ട്രേഷൻ കാർഡ് പുതുക്കൽ എന്നീ സൗകര്യം ഉണ്ടായിരിക്കും