സമ്പദ്ഘടനയ്ക്ക് കരുത്തേകാന് അടുത്തഘട്ടം പ്ലാന് തയ്യാറായതായി ധനമന്ത്രാലയം.
രാജ്യത്തിന്റെ വളര്ച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നതിനെതുടര്ന്നാണ് സര്ക്കാര് ഉത്തേജന പാക്കേജുകള് പ്രഖ്യാപിക്കാന് തുടങ്ങിയത്.
ആദ്യത്തെ പ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്ക്കും രാജ്യത്തെ വന്കിട നിക്ഷേപകര്ക്കും ഏര്പ്പെടുത്തിയ സര്ച്ചാര്ജ് പിന്വലിക്കുകയായിരുന്നു അന്ന് ചെയ്തത്.
റിയല് എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകള്ക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്.
ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്സില് യോഗത്തില് ധനമന്ത്രികൂടി പങ്കെടുക്കും. വാഹനം, എഫ്എംസിജി, ഹോട്ടല് എന്നീ മേഖലകളിലെ ജിഎസ്ടി നിരക്കുകള് കുറച്ചേക്കുമെന്നാണ് സൂചന.