ഏലയ്ക്ക 'വെറും കായല്ല, പൊന്നാണ്' ; കിലോയ്ക്ക് വില 5000 രൂപ, സര്‍വകാലറെക്കോഡ്
ഏലയ്ക്ക വില സര്‍വകാല റെക്കോഡില്‍. ഏലയ്ക്ക് വില ചരിത്രത്തില്‍ ആദ്യമായി 5000 രൂപയിലെത്തി. കൊച്ചി സൗത്ത് ഇന്‍ഡ്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ ഇ-ലേലത്തില്‍ ഒരു കിലോഗ്രാമിനുള്ള ഉയര്‍ന്ന വില 5000 രൂപയായിരുന്നു.
ഇതിന് മുമ്പത്തെ റെക്കോഡ് 4501 രൂപയായിരുന്നു. ശരാശരി വിലയും പുതിയ റെക്കോഡിട്ടു. 3244.84 രൂപ. ഈ മാസം 18 ന് നടന്ന ലേലത്തിലെ 3180 രൂപയായിരുന്നു ഇതുവരെയുള്ള ശരാശരി റെക്കോഡ് വില.
ഏലയ്ക്കായുടെ ഗുണമേന്മയും ശരാശരി വിലയും അനുസരിച്ചാണ് മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നത്. പ്രളയത്തിലും വേനലിലും കൃഷി നശിച്ചതോടെ വിളവു കുറഞ്ഞതും, വിപണിയിലേക്കുള്ള ഉല്‍പന്നത്തിൻ്റെ വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമായത്.