തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 45 കോച്ചിംഗ് സെൻ്ററുകൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നോട്ടീസ് അയച്ചു; 19 കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 61,60,000 രൂപ പിഴ ചുമത്തി
ഉപഭോക്താക്കളുടെ അവകാശ ലംഘനം, അന്യായമായ വ്യാപാര സമ്പ്രദായങ്ങൾ, പൊതുജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായ തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെ സെക്ഷൻ-10 പ്രകാരം സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) രൂപീകരിച്ചു.
2024 നവംബർ 13 - ന് , 2024-ലെ കോച്ചിംഗ് മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ CCPA പുറപ്പെടുവിച്ചു.
ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കായി CCPA വിവിധ കോച്ചിംഗ് സെൻ്ററുകൾക്ക് 45 നോട്ടീസ് നൽകി. 19 കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 61,60,000 രൂപ പിഴ ചുമത്തി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അന്യായമായ വ്യാപാര രീതികളും അവസാനിപ്പിക്കാൻ സിസിപിഎ നിർദ്ദേശിച്ചു.
കൺസ്യൂമർ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് നിയന്ത്രിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈൻ (NCH) രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് അവരുടെ പരാതി പരിഹാരത്തിനായി ഒരു വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിൽ പ്രവേശനത്തിനുള്ള ഒരു ഉപാധിയായി ഉയർന്നുവന്നിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് രാജ്യത്തെമ്പാടുമുള്ള 17 ഭാഷകളിൽ 1915 എന്ന ടോൾ ഫ്രീ നമ്പറിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാം.
ഈ പരാതികൾ വിവിധ ചാനലുകളിലൂടെ ഐടി പ്രാപ്തമാക്കിയ ഒമ്‌നി ചാനൽ കേന്ദ്ര പോർട്ടലായ ഇൻ്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ മെക്കാനിസത്തിൽ (ഇൻഗ്രാം) രജിസ്റ്റർ ചെയ്യാം- WhatsApp, എസ്എംഎസ്, മെയിൽ, എൻസിഎച്ച് ആപ്പ്, വെബ് പോർട്ടൽ, ഉമാങ് ആപ്പ് അവരുടെ സൗകര്യത്തിനനുസരിച്ച്. 'കൺവേർജൻസ്' പ്രോഗ്രാമിൻ്റെ ഭാഗമായി എൻസിഎച്ചുമായി സ്വമേധയാ പങ്കാളികളായ 1004 കമ്പനികൾ, ഈ പരാതികളോട് അവരുടെ പരിഹാര പ്രക്രിയയ്ക്ക് അനുസൃതമായി നേരിട്ട് പ്രതികരിക്കുകയും പോർട്ടലിൽ പരാതിക്കാരന് ഫീഡ്‌ബാക്ക് നൽകുകയും ചെയ്യുന്നു. നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനുമായി സഹകരിക്കാത്ത കമ്പനികൾക്കെതിരായ പരാതികൾ പരിഹാരത്തിനായി കമ്പനിയുടെ ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുന്നു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X