മാസവരുമാനം കൂട്ടാന്‍ ചില സൈഡ് ബിസിനസുകള്‍
കാശ് ഉണ്ടാക്കണമെങ്കിൽ അൽപ്പം കഷ്ട്ടപ്പെടുക തന്നെ വേണം. ജീവിത ചെലവിനും സമ്പാദ്യത്തിനുമൊക്കെയായി മാസ ശമ്പളം കൂടാതെ അൽപ്പം പണം കൂടിയുണ്ടാക്കാനുള്ള ചില മാർഗങ്ങളാണ് ചുവടെ ചേർക്കുന്നത്. ഇതുപോലുള്ള അധിക വരുമാനങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കും.
സോഷ്യൽ മീഡിയ ഇൻഫ്ല്വൻസർ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവയിൽ ഉയർന്ന ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ഉടമകൾക്ക് ചില ബ്രാൻസുകളുടെ പ്രമോഷൻ നടത്തുന്നത് വഴി കാശുണ്ടാക്കാവുന്നതാണ്. ഫോളോവേഴ്സിന്റെ എണ്ണം അനുസരിച്ചാണ് നിങ്ങൾക്ക് കിട്ടുന്ന പ്രതിഫലം. ഇൻസ്റ്റഗ്രാമിൽ 2000നും 20000നും ഇടയ്ക്ക് ഫോളോവേഴ്സ് ഉണ്ടെങ്കിൽ ഒരു ഉത്പന്നം പ്രമോട്ട് ചെയ്യുന്നതു വഴി നിങ്ങൾക്ക് 2000 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. 50000നും ഒരു ലക്ഷത്തിനുമിടയ്ക്ക് ഫോളോവേഴ്സ് ഉണ്ടെങ്കിൽ 20000നും 50000നും ഇടയിലാകും നിങ്ങളുടെ അധിക വരുമാനം. നിങ്ങൾക്ക് 5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ വരെ പ്രതിഫലം ആവശ്യപ്പെടാവുന്നതാണ്.
ഓൺലൈൻ ട്യൂട്ടർ
നേരിട്ടെത്തി ട്യൂഷൻ എടുക്കുന്നതിന് പകരം ഓൺലൈൻ വഴിയും നിങ്ങൾക്ക് ട്യൂഷൻ ക്ലാസുകൾ എടുക്കാവുന്നതാണ്. യുഎസ്, യുകെ എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് അധികവും ഓൺലൈൻ ട്യൂട്ടർമാരുടെ സേവനം ആശ്രയിക്കുന്നത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നവർക്ക് മണിക്കൂറിന് 500 മുതൽ 700 രൂപ ലഭിക്കും. കണക്ക്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നവർക്കാണ് ഡിമാൻഡ് കൂടുതൽ. ഇവർക്ക് മണിക്കൂറിന് 1000 രൂപ വരെ ഫീസ് ലഭിക്കും.
കണ്ടന്റ് റൈറ്റർ
പ്രത്യേക വിഷയങ്ങളിൽ അറിവും മികച്ച ഭാഷാ പ്രാവീണ്യവും ഉണ്ടെങ്കിൽ നിങ്ങൾക്ക് കണ്ടന്റ് റൈറ്റിംഗ് ജോലികൾ തിരഞ്ഞെടുക്കാം. എഴുതുന്ന ആർട്ടിക്കിളുകളുടെ വലിപ്പത്തിന് അനുസരിച്ചാണ് കമ്പനികൾ ശമ്പളം നൽകുന്നത്.
ഹോബിയില്‍ നിന്ന് വരുമാനം
പെയിന്റിങ്, ഗ്ലാസ്സ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, ബ്യൂട്ടീഷന്‍ വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെകള്‍, പാചകം, ഔഷധകൃഷി, തോട്ടങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍ തുടങ്ങി ഒട്ടനവധി ഹോബികള്‍ ഉണ്ട് ഒട്ടുമിക്ക സ്ത്രീകള്‍ക്കും. ഇവയെ തന്നെ ബിസിനസ് അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താം. വസ്ത്രങ്ങളില്‍ ഡിസൈനര്‍ വര്‍ക്ക് ചെയ്തു കൊടുക്കുന്നത് ഏറ്റവും ലാഭകരമായ വരുമാന സ്രോതസ്സാണ്.