അഴിമതിക്കെതിരെ പോരാടാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കഴിയില്ല; എഴുപുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി.
എഴുപുന്ന പഞ്ചായത്തിലെ പല വികസന പദ്ധതികളിലെ വീഴ്ചയും അഴിമതിയും ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥ ആയിരുന്നു എഴുപുന്ന പഞ്ചായത്തിലെ സെക്രട്ടറി സെലിനമോൾ. ജനങ്ങളുടെ എല്ലാ വിഷയങ്ങളിലും വളരെ അനുഭാവപൂർവ്വം നടപടികൾ എടുക്കുകയും ഏന്നാൽ മറ്റു ബാഹ്യ ഇടപെടലുകൾക്ക് ഇടം നൽകാതെ പ്രവർത്തിച്ചു വരുകയും ആയിരുന്നു.
ഭരണ സമിതി ആവശ്യപ്പെടുന്ന ചില കാര്യങ്ങളിൽ അതേപടി അനുസരിക്കാതെ എല്ലാ നിയമവശങ്ങൾ കൂടി വിലയിരുത്തി മാത്രമേ പഞ്ചായത്ത് സെക്രട്ടറി പ്രവത്തിച്ചിരുന്നുള്ളു. അഴിമതിക്ക് സാഹചര്യം ഉള്ള എല്ലാ പദ്ധതികളെയും നിരുത്സാഹപ്പെടുത്തിയും,അനുവാദം നൽകാതെയും പഞ്ചായത്ത് സെക്രട്ടറി ക്രിയാത്മകമായി പ്രവർത്തിച്ചു പോന്നിരുന്നു.
സ്ഥലം മാറ്റിയും, അഴിമതിക്കെതിരെ പോരാടാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കഴിയില്ലയെന്ന് ബോധ്യപ്പെടുത്തികൊണ്ടുമാണ് എഴുപുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ ഭരണസമിതി യോഗം ചേർന്ന് തീരുമാനിച്ചു ഇപ്പൊൾ ഉത്തരവ് ആയിട്ടുള്ളത്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ വികസന പ്രവർത്തനങ്ങൾ എന്ന പേരിൽ നടത്തിക്കൊണ്ടിരുന്ന അഴിമതികൾ പല സംഘടനകളും തുറന്നുകാട്ടിയെങ്കിലും യാതൊരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ലയെന്നും അറിയാൻ കഴിയുന്നു.
എന്നാൽ തീരുമാനമെടുക്കാനുള്ള പ്രക്രിയകളില്‍ നിന്നും, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു സ്ത്രീയായത് കൊണ്ടുകൂടി ഒഴിവാക്കുമ്പോള്‍ അവര്‍ നിശബ്ദരാക്കപ്പെടുകയും, അവരുടെ അധികാരങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്നു.
ഡിസംബർ 12 ലേ ഉത്തരവ് പ്രകാരം സെക്രട്ടറിയെ Administrative Convenience എന്ന റിമാർക്ക് രേഖപ്പെടുത്തി തൊട്ടടുത്തുള്ള അരൂർ പഞ്ചായത്തിലേക്ക് ആണ് സ്ഥലം മാറ്റിയിട്ടുള്ളത്.
തങ്ങളുടെ അഴിമതി തുറന്നു കാട്ടുന്നവരെ ഭീഷണിപ്പെടുത്തുകയും, സ്ഥലം മാറ്റിയതിലും എഴുപുന്ന പഞ്ചായത്തിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിൽ എഴുപുന്ന പഞ്ചായത്തിലെ വിവിധ സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സംഘടനയായ എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.