വ്യാജ ഇൻവോയ്സുകളിലൂടെ നടക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകൾ തടയാനാൻ ജിഎസ്ടിആർ–3ബി പരിഷ്കരിക്കുന്നു
ന്യൂഡൽഹി∙ പ്രതിമാസ ജിഎസ്ടി റിട്ടേൺ ഫോമായ ജിഎസ്ടിആർ–3ബി പരിഷ്കരിക്കാനായി കേന്ദ്രം പൊതുജനങ്ങളിൽനിന്നും വ്യവസായരംഗത്തുനിന്നും അഭിപ്രായം തേടുന്നു. കഴിഞ്ഞ മാസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഫോം പരിഷ്കരിക്കാൻ തീരുമാനമെടുത്തത്.
വ്യാജ ഇൻവോയ്സുകളിലൂടെ നടക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകൾ തടയാനാൻ കൂടിയാണ് പരിഷ്കരണം. സെപ്റ്റംബർ 15 വരെ അഭിപ്രായം അറിയിക്കാം. ഇമെയിൽ: [email protected] രൂപരേഖ വായിക്കാൻ: bit.ly/gstrcon