സംസ്ഥാനത്തെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഷോപ്പിംഗ് മാമാങ്കമായ ഗ്രാൻഡ് കേരളാ കൺസ്യൂമർ ഫെസ്റ്റിവൽ
സംസ്ഥാനത്തെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഷോപ്പിംഗ് മാമാങ്കമായ ഗ്രാൻഡ് കേരളാ കൺസ്യൂമർ ഫെസ്റ്റിവൽ - കോൺക്ലേവ് 2024 ന്റെ ഉദ്ഘാടനം ഓഗസ്റ്റ് 29 ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ അപ്പോളോ ഡിമോറോയിൽ വച്ച് ബഹു. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ നിർവ്വഹിച്ചു.
ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. രാജു അപ്സര, ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജസ്റ്റിൻ പാലത്തറ, ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് ജനറൽ മാനേജർ/ സെക്രട്ടറി ശ്രീ. മൊയ്‌തു വാരമംഗലത്ത്, ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ശ്രീ. രാധാകൃഷ്ണൻ, ലിമാക്സ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ ശ്രീ. മുജീബ് ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ആറു മാസക്കാലം നീണ്ടു നിൽക്കുന്ന ഈ വലിയ വിപണന മാമാങ്കത്തിന് ബഹു. ധനകാര്യ മന്ത്രി എല്ലാ വിജയാശംസകളും നേർന്നു.