ഹിന്ദു എക്കണോമിക് ഫോറത്തിന് പുതിയ ചാപ്റ്റർ കൊച്ചി കലൂരിൽ; ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ
കൊച്ചി: ഹിന്ദു എക്കണോമിക് ഫോറം പുതിയ ചാപ്റ്റർ ഇൻസ്റ്റലേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ചു ഗോപിനാഥ് നിർവഹിച്ചു. കലൂർ ഇൻറർനാഷണൽ എന്ന പേരിൽ എറണാകുളം കേന്ദ്രീകരിച്ചാണ് ചാപ്റ്റർ പ്രവർത്തിക്കുക.
കേരളത്തിലെ ഹിന്ദു സംരഭകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബിസിനസ് സംഘടനയാണ് ഹിന്ദു എക്കണോമിക് ഫോറം.
പുതിയ ഭാരവാഹികളായി ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ, ചാപ്റ്റർ സെക്രട്ടറി കാശി വിശ്വനാഥൻ, ട്രഷററായി ധനേഷ് കുമാർ, വൈസ് പ്രസിഡൻറ് ബിജു ബാലൻ, ജോയിൻ സെക്രട്ടറിയായി അരുൺ അരവിന്ദ് എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗം മേലേത്ത് രാധാകൃഷ്ണൻ, സെൻട്രൽ സോൺ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.