കേരള ഐടി പാര്‍ക്കുകളിലേക്ക് ഇഗ്നൈറ്റ് 2.0 ഇന്‍റേണ്‍ഷിപ്പ്; അവസാന തിയതി ആഗസ്റ്റ് 31
കൊച്ചി: കേരള ഐടി പാര്‍ക്കുകളിലേക്കുള്ള ഇന്‍റേണ്‍ഷിപ്പ് പരിപാടിയായ ഇഗ്നൈറ്റ് 2.0 ലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്,
സൈബര്‍പാര്‍ക്ക് കാമ്പസുകളിലേക്കാണ് ബിരുദധാരികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിനുള്ള സൗകര്യം ഒരുക്കുന്നത്.
ആറുമാസമാണ് ഇന്‍റേണ്‍ഷിപ്പിന്‍റെ കാലാവധി. ഇന്‍റേണ്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ വീതം പ്രതിമാസം സ്റ്റൈപന്‍റ് നല്‍കും. കമ്പനികള്‍ക്ക്തത്തുല്യമായതുകയോ അതില്‍ കൂടുതലോ നല്‍കാവുന്നതാണ്. തൊഴില്‍പരിചയം നേടാനും ഭാവിയിലേക്ക് മികച്ച ജോലി ലഭിക്കാനും ഇത് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കും. മികച്ച ഉദ്യോഗാര്‍ഥികളെ വ്യവസായങ്ങള്‍ക്ക് ലഭിക്കാനും ഇതു വഴി സാധിക്കും.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികളും തൊഴിലുടമകളും
(https://ignite.keralait.org/) സന്ദര്‍ശിക്കുക. അവസാന തിയതി ആഗസ്റ്റ് 31 ആണ്.
സ്വകാര്യമേഖലയിലുള്ള കമ്പനികളുടെ സഹകരണത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണ് ഇഗ്നൈറ്റ്. ഐടി-ഐടി അനുബന്ധമേഖലയിലെതൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാനും ആവശ്യമായ പ്രതിഭകളെ ലഭിക്കാനുള്ള ലക്ഷ്യത്തോടെ 2022 ലാണ് സര്‍ക്കാര്‍ ഈ പദ്ധതി തുടങ്ങിയത്.