അതിഥി അദ്ധ്യാപകർക്കും ഇനി ശമ്പളം മാസാമാസം; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടൻ പുറത്തിറക്കും.

ഇനി മുതൽ എല്ലാ വർഷവും അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയാൽ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകൾ പരിശോധിച്ച് അംഗീകാരം നൽകിയാൽ പ്രത്യേക രജിസ്‌ട്രേഷൻ നൽകും. ഏതു ഡിഡി ഓഫീസ് പരിധിയിൽ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകൾ പരിശോധിക്കും. ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാൽ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കണം. തുടർന്ന് വേഗത്തിൽ അംഗീകാരം നൽകി ശമ്പളം നൽകുമെന്ന് മന്ത്രി അറിയിച്ചു.

അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് സന്ദർശനങ്ങൾ, പരീക്ഷ, മൂല്യനിർണയ ജോലികൾ എന്നിവയിൽ പങ്കെടുക്കുന്ന അതിഥി അധ്യാപകർക്കും വേതനം നൽകും. അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം സെമിനാറുകളും കോൺഫറൻസുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ അതിഥി അധ്യാപകർക്ക് ശമ്പളത്തോടുകൂടിയുള്ള 'ഓൺ ഡ്യൂട്ടി'യും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറിൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർ, ഉപഡയറക്ടർമാർ, മറ്റു ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Also Read

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്ത്യ പ്രൊപ്ടെക് ഡെമോ- ആദ്യ നാല്‍പ്പതില്‍ ഇടം പിടിച്ച്കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര

ഇന്‍ഫോപാര്‍ക്കിലെ ടെക്-ടെയിന്‍മന്‍റ് സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലേക്കും

സംസ്ഥാനത്തെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഷോപ്പിംഗ് മാമാങ്കമായ ഗ്രാൻഡ് കേരളാ കൺസ്യൂമർ ഫെസ്റ്റിവൽ

 'നാളേയ്ക്കപ്പുറം'- ബിയോണ്ട് ടുമാറോ ; കോണ്‍ഫറന്‍സുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ : ജൂലായ് 20 ന് കൊച്ചിയിലെ ലെ മെറെഡിയന്‍ ഹോട്ടലിൽ

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

"ഓഹരി ചാണക്യ" : കേരളത്തിന്റെ സാമ്പത്തികചരിത്രത്തിലെ പുതിയ നാഴികക്കല്ല് ; ഒരു സമ്പൂർണമായ കൃതി മലയാള ഭാഷയിൽ

" ഓഹരി ചാണക്യ " : കേരളത്തിന്റെ സാമ്പത്തികചരിത്രത്തിലെ പുതിയ നാഴികക്കല്ല് ; ഒരു സമ്പൂർണമായ കൃതി മലയാള ഭാഷയിൽ

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി

Loading...