ഉദ്യോഗ് ആധാർ എങ്ങനെ രജിസ്റ്റർ ചെയ്യാം

ഉദ്യോഗ് ആധാർ എങ്ങനെ രജിസ്റ്റർ ചെയ്യാം

വ്യവസായ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ഉദ്യോഗ് ആധാര്‍’ എന്ന പുതിയ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു. പുതിയ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ എണ്ണം കൂടുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ/ ചെറുകിട/ ഇടത്തരം സംരംഭങ്ങള്‍ ഇനിമുതല്‍ ഉദ്യോഗ് ആധാര്‍ പദ്ധതി പ്രകാരം വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. 2015 സെപ്റ്റംബറിലാണ് ഉദ്യോഗ് ആധാര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. വ്യവസായ സംരംഭകര്‍ അവരുടെ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തി വേണം ഉദ്യോഗ് ആധാറിന് അപേക്ഷിക്കുവാന്‍. മുന്‍പ് എം.എസ്.എം.ഇ.ഡി.ആക്ട് 2006 അനുസരിച്ച് മെമ്മോറാണ്ടം ഫയല്‍ ചെയ്തു വേണം അംഗീകാരം നേടേണ്ടിയിരുന്നത്.എസ്എസ്‌ഐ രജിസ്‌ട്രേഷന് തുല്യമായി ഈ രസീതിനെ കണക്കാക്കിയിരുന്നു.

ഉദ്യോഗ് ആധാറില്‍ ഓണ്‍ലൈന്‍ വഴിയാണ് അംഗീകാരം ലഭിക്കുക. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അറിയാത്ത സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ (ഡി.ഐ.സി.) വഴി വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കിയിട്ടുള്ള സംരംഭകര്‍ക്ക് ജില്ല വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്. സംരംഭങ്ങള്‍ ഉദ്യോഗ് ആധാര്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, സംരംഭത്തിന് സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഉദ്യോഗ് ആധാര്‍ നിര്‍ബന്ധമാണ്.

ഉദ്യോഗ് ആധാറിന്റെ പ്രത്യേകതകള്‍

* തികച്ചും സൗജന്യമായി ഉദ്യോഗ് ആധാര്‍ പ്രകാരമുള്ള മെമ്മോറാണ്ടം ഫയല്‍ ചെയ്യാവുന്നതാണ്.

* കേന്ദ്ര സൂക്ഷ്മ/ ചെറുകിട/ ഇടത്തരം (എംഎസ്എംഇ) മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ആധാര്‍ പോര്‍ട്ടല്‍ http://udyogaadhar.gov.in എന്ന സൈറ്റില്‍ക്കൂടി അപേക്ഷിക്കാം.

* ലളിതമായ ഒരു ഫോറം (മെമ്മോറാണ്ടം) പൂരിപ്പിച്ച് സ്വയം സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. 14 ഇനങ്ങളിലായി വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്, അത് നല്‍കണം.

* ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഉദ്യോഗ് ആധാര്‍ നമ്പര്‍ രേഖപ്പെടുത്തി അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് അംഗീകരിച്ചുകൊണ്ടുള്ള കൈപ്പറ്റി രസീത് അയച്ചുകൊടുക്കുന്നു.

* ഈ രസീത് സ്വയം രൂപപ്പെടുത്തുന്നതാകയാല്‍ പ്രത്യേക ഒപ്പ്, സീല്‍ എന്നിവ ആവശ്യമില്ല.

* ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്.

* ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രയാസം നേരിടുന്ന സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രത്തെ (ഡിഐസി) സമീപിച്ച് വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കാവുന്നതും അംഗീകാരം നേടാവുന്നതുമാണ്.

* അപേക്ഷയില്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങളില്‍ വിശദീകരണമോ അധിക രേഖകളോ ആവശ്യമെങ്കില്‍ അവ വാങ്ങുന്നതിനും പരിശോധിക്കുന്നതിനും ഡിഐസിക്ക് അധികാരം ഉണ്ടായിരിക്കും.

* 2006 ഒക്ടോബര്‍ രണ്ടിന് മുമ്പ് SSI രജിസ്‌ട്രേഷന്‍ എന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അത്തരം രജിസ്‌ട്രേഷന്‍ നേടിയവര്‍ ഉദ്യോഗ് ആധാറിലേക്ക് വരണമെന്ന ആവശ്യമില്ല. അതുപോലെ ഇഎം പാര്‍ട്ട്-1, പാര്‍ട്ട്-2 എന്നിവ നേടിയവരും പുതിയ പദ്ധതിയിലേക്ക് അപേക്ഷിക്കണമെന്നില്ല. എന്നാല്‍ ഉദ്യോഗ് ആധാര്‍ പ്രകാരം അംഗീകാരം നേടണമെന്ന് ആഗ്രഹിക്കുന്ന വ്യവസായികള്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.

* വ്യക്തിഗത (Proprietory) മല്ലാത്ത സംരംഭങ്ങള്‍ക്ക്, മാനേജിങ് പാര്‍ട്‌നര്‍ക്കോ, ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തികള്‍ക്കോ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മെമ്മോറാണ്ടം ഫയല്‍ ചെയ്യാവുന്നതാണ്.

* ഒരേ ആധാര്‍ നമ്പറില്‍ എത്ര സംരംഭങ്ങള്‍ക്ക് വേണമെങ്കിലും ഉദ്യോഗ് ആധാര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

* സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് അപേക്ഷയില്‍ നല്‍കേണ്ടത്. അതിനെ സാധൂകരിക്കുന്ന രേഖകള്‍ സാധാരണ അപേക്ഷകര്‍ ഹാജരാക്കേണ്ടതില്ല.

* ഉദ്യോഗ് ആധാര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍, മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട്, ഐഎഫ്എസ് സികോഡ് എന്നിവ നിര്‍ബന്ധമായും കൈവശം ഉണ്ടാകണം.

താഴെ പറയുന്ന  വിവരങ്ങള്നല്കണം

ഉദ്യോഗ് ആധാര്‍ പ്രാകാരം വ്യവസായ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 14 ഇനം വിവരങ്ങള്‍ നല്‍കണം.

  1. 12 അക്ക ആധാര്‍ നമ്പറാണ് ഏറ്റവും പ്രാധാനപ്പെട്ടത്.
  2. സ്ഥാപന ഉടമയുടെ പേര്, ആധാര്‍ കാര്‍ഡില്‍ പറയുന്ന അതേ പേരുതന്നെ വേണം നല്‍കാന്‍. കൂട്ടിച്ചേര്‍ക്കലുകളോ കുറയ്ക്കലുകളോ ഒന്നും അംഗീകരിക്കില്ല.

  1. പട്ടികജാതി/ വര്‍ഗ്ഗം/ മറ്റ് പിന്നോക്കക്കാര്‍ തുടങ്ങിയവര്‍ സോഷ്യല്‍ കാറ്റഗറി രേഖപ്പെടുത്തണം.
  2. സ്ഥാപനത്തിന്റെ നിയമപരമായി അംഗീകരിച്ചിരിക്കുന്ന പേര് വേണം നല്‍കാന്‍. ഒന്നില്‍ കൂടുതല്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് എന്റര്‍പ്രൈസ്- 1, എന്റര്‍പ്രൈസ്-2, എന്നിങ്ങനെ പ്രത്യേകം രജിസ്‌ട്രേഷനുകള്‍ നല്‍കും.
  3. ഉടമകള്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ ഒരാളുടെ പേരിലുള്ള ആധാര്‍ നമ്പര്‍ ഉപയോഗിച്ചുമാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
  4. പോസ്റ്റല്‍ വിലാസത്തില്‍ സംസ്ഥാനം, ജില്ലാ പിന്‍കോഡ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
  5. തുടങ്ങിയ സ്ഥാപനങ്ങള്‍, പുറകിലോട്ടുള്ള തീയതി രേഖപ്പെടുത്തിക്കൊണ്ടുമാത്രമേ രജിസറ്റര്‍ ചെയ്യാന്‍ കഴിയൂ.
  6. പഴയ രജിസ്‌ട്രേഷന്‍ വിവരങ്ങളും നല്‍കണം. ഉള്ളവര്‍ മാത്രം പ്രസ്തുത വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. 2006നു മുന്‍പായി എസ്എസ്‌ഐ രജിസ്‌ട്രേഷന്‍ നേടിയവരും അതിനു ശേഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന ആക്ട് അനുസരിച്ച് പാര്‍ട്ട് -1, പാര്‍ട്ട്-2 എന്നിവ എടുത്തിട്ടുള്ളവരും പ്രസ്തുത വിവരങ്ങള്‍ നല്‍കിവേണം രജിസ്റ്റര്‍ ചെയ്യുവാന്‍.
  7. ബാങ്ക് അക്കൗണ്ട് നമ്പറും, ഐഎഫ്എസ്‌സി കോഡുമാണ് നല്‍കേണ്ടത്.
  8. നിര്‍മ്മാണ സ്ഥാപനമാണോ, സേവന സ്ഥാപനമാണോ എന്ന് രേഖപ്പെടുത്തണം. (രണ്ടും ചെയ്യുന്ന സ്ഥാപനമാണെങ്കില്‍ കുടുതല്‍ വരുമാനം വരുന്നത് ഏതില്‍ നിന്നാണോ അത് രേഖപ്പെടുത്തണം.)
  9. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ക്ലാസിഫിക്കേഷന്‍ -2008 (എന്‍ഐസി കോഡ്) ചേര്‍ക്കണം. സ്ഥാപനത്തിന്റെ മുഖ്യ ബിസിനസ് എന്താണോ അതനുസരിച്ചുള്ള കോഡാണ് നല്‍കേണ്ടത്. അത് ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം വഴിതന്നെ തിരഞ്ഞെടുക്കാവുന്നതാണ്.
  10. സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവും കൂലിയും നല്‍കുന്നതും നേരിട്ട് ജോലി ചെയ്യുന്നവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം.
  11. ഭൂമി, കെട്ടിടം, മലിനീകരണ നിയന്ത്രണം, സുരക്ഷിതത്വ പരിപാടികള്‍ തുടങ്ങിയവയുടെ വിലയോ നിക്ഷേപ വിവരങ്ങളോ ഇവിടെ ആവശ്യമില്ല. പ്ലാന്റിലും മെഷിനറികളിലും വന്നിട്ടുള്ള മൊത്ത നിക്ഷേപത്തിന്റെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. അപേക്ഷിക്കുന്ന തീയതിവരെ സ്ഥാപനത്തില്‍ വന്നിട്ടുള്ള മൊത്തം മെഷിനറികളുടെ മൊത്തം നിക്ഷേപമാണ് കാണിക്കേണ്ടത്.
  12. ഒന്നില്‍ കൂടുതല്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവസാന ചോദ്യത്തിന് ഉത്തരം എഴുതേണ്ടതുള്ളൂ. കേരളത്തില്‍ അങ്ങനെ ഇല്ലാത്തതിനാല്‍ ഇത് ബാധകമാകുന്നില്ല.

13 വരെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കേരളത്തിലെ സംരംഭകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുകയും ഉദ്യോഗ് ആധാര്‍ അനുവദിച്ച് നല്‍കുകയും ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായാണ് കുടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ബന്ധപ്പെടേണ്ടത്. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐഡിയില്‍ നിന്നും രസീത് ( രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്.

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കുകയായിരുന്നു. ഉദ്യോഗ് ആധാര്‍ നടപ്പായതോടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാറിന് നേരിട്ട് ശേഖരിക്കാന്‍ കഴിയും. ഒരേ ആധാര്‍ നമ്പറില്‍ എത്ര സംരംഭങ്ങള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാമെന്നതാണ് ഉദ്യോഗ് ആധാറിന്റെ സവിശേഷത.കൂടുതല്‍ വ്യവസായ പ്രോത്സാഹന പദ്ധതികള്‍ കൊണ്ടുവരുന്നതിനും മെച്ചപ്പെട്ട വ്യവസായ നയം രൂപപ്പെടുത്തുന്നതിനും ഈ സംവിധാനം ഗുണം ചെയ്യും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Also Read

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി

അഴിമതിക്കെതിരെ പോരാടാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കഴിയില്ല;  എഴുപുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി.

അഴിമതിക്കെതിരെ പോരാടാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കഴിയില്ല; എഴുപുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി.

അഴിമതിക്കെതിരെ പോരാടാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കഴിയില്ല; എഴുപുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി

നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

എം‌സി‌എ രജിസ്‌റ്ററിൽ നിന്ന് കമ്പനികളെ തടസ്സപ്പെടുത്താതെ ഫയലിംഗ്, സമയബന്ധിതവും പ്രോസസ്സ് ബൗണ്ട് സ്‌ട്രൈക്കിംഗ് എന്നിവ നൽകുന്നതിനായി സെന്റർ ഫോർ പ്രോസസ്സിംഗ് ആക്‌സിലറേറ്റഡ് കോർപ്പറേറ്റ് എക്‌സിറ്റ് (സി-പേസ്) സ്ഥാപിച്ചു.

എം‌സി‌എ രജിസ്‌റ്ററിൽ നിന്ന് കമ്പനികളെ തടസ്സപ്പെടുത്താതെ ഫയലിംഗ്, സമയബന്ധിതവും പ്രോസസ്സ് ബൗണ്ട് സ്‌ട്രൈക്കിംഗ് എന്നിവ നൽകുന്നതിനായി സെന്റർ ഫോർ പ്രോസസ്സിംഗ് ആക്‌സിലറേറ്റഡ് കോർപ്പറേറ്റ് എക്‌സിറ്റ്...

ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം; മെയ് 1ന് മുമ്പ് അപേക്ഷ സമർപ്പിക്കണം

ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം; മെയ് 1ന് മുമ്പ് അപേക്ഷ സമർപ്പിക്കണം

ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം; മെയ് 1ന് മുമ്പ് അപേക്ഷ സമർപ്പിക്കണം

ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനായി MoD AHSP-യിൽ പരിഷ്കാരങ്ങൾ ആരംഭിക്കുന്നു

ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനായി MoD AHSP-യിൽ പരിഷ്കാരങ്ങൾ ആരംഭിക്കുന്നു

വ്യവസായത്തിന് ഇപ്പോൾ അവരുടെ ഉൽപ്പന്നങ്ങളിൽ സമയോചിതമായ പുരോഗതി കൊണ്ടുവരാനും AHSP എന്ന നിലയിൽ അന്തിമ ഡിസൈനുകൾ/സ്പെസിഫിക്കേഷനുകൾ സ്വന്തമാക്കാനും കഴിയും

ഷോപ്പിങ് കോംപ്ലക്സ്, മാളുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി

ഹിന്ദു എക്കണോമിക് ഫോറത്തിന് പുതിയ  ചാപ്റ്റർ കൊച്ചി കലൂരിൽ; ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ

ഹിന്ദു എക്കണോമിക് ഫോറത്തിന് പുതിയ ചാപ്റ്റർ കൊച്ചി കലൂരിൽ; ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ

ഹിന്ദു എക്കണോമിക് ഫോറത്തിന് പുതിയ ചാപ്റ്റർ കൊച്ചി കലൂരിൽ; ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് കുമാർ

Loading...