ജിഎസ്ടിയിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കണം: വ്യാപാരികൾ
തിരുവനന്തപുരം: ജിഎസ്ടിയിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിലെ അപാകത പരിഹരിക്കുക, വൈദ്യുതി നിരക്ക് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി മാരായ കെ.എൻ.ബാലഗോപാൽ, എം.വി.ഗോവിന്ദൻ എന്നിവരെയും കണ്ടു.
ആംനെസ്റ്റി സ്കീമിൽ അട യ്ക്കേണ്ട നികുതിക്ക് 18% നിര ക്കിലെ പലിശ ഒഴിവാക്കണം. നി യമങ്ങൾ, ചട്ടങ്ങൾ, ഫോമുകൾ, റിട്ടേണുകൾ, ജിഎസ്ടി പോർട്ടൽ എന്നിവയിൽ തുടർച്ചയായുള്ള മാറ്റം അവസാനിപ്പിക്കണം. മാറ്റ് ങ്ങൾ അറിയാതെ റിട്ടേൺ സമർ പ്പിക്കുന്ന വ്യാപാരികൾക്കു ഭീമമായ തുക പിഴയായി ചുമത്തുകയാണ്. അരി ഉൾപ്പെടെ ഭക്ഷ്യവ സ്തുക്കൾക്കു പുതുതായി ഏർപ്പെടുത്തിയ ജിഎസ്ടി പിൻവലിക്കണം.
വ്യാപാരി ക്ഷേമനിധി പെൻഷൻ വെട്ടിക്കുറച്ച നടപടിയും പിൻവലിക്കണം. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവ സ്യ മേച്ചേരി, ട്രഷറർ തോമസു കുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.