ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.
ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഭൂ- ആധാറിന് രൂപം നല്‍കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
ഗ്രാമ വികസനം ആന്‍ഡ് പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിംഗാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഭൂ- ആധാര്‍ അഥവാ യൂണിക് ലാന്‍ഡ് പാര്‍സല്‍ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ പദ്ധതി നടപ്പിലാക്കുന്നതോടെ, ഭൂമി ഇടപാടുകളില്‍ സുതാര്യത വരുത്താനും, സാമ്ബത്തികമായും സാമൂഹികപരമായും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.
ഓരോ ഭൂമിക്കും 14 അക്ക തിരിച്ചറിയല്‍ നമ്ബര്‍ നല്‍കുന്ന പദ്ധതിയാണ് ഭൂ- ആധാര്‍. സ്ഥലവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടേയും, വകുപ്പുകളുടെയും കൈവശമുള്ള പലതരത്തിലുള്ള രേഖകള്‍ ഈ നമ്ബറിനു കീഴില്‍ ബന്ധിപ്പിക്കുന്നതാണ്. യുഎല്‍പിഐഎന്‍ നമ്ബര്‍ ഉപയോഗിച്ച് രാജ്യത്തുടനീളമുളള ഭൂമി സംബന്ധമായ വിവരങ്ങള്‍ ഏകോപിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍, 26 സംസ്ഥാനങ്ങളിലാണ് ഭൂ- ആധാര്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ 100 ഭൂ രേഖകളും ഭൂ ആധാറിന് കീഴിലാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.