നികുതിദായകർ അവരുടെ കണക്കുബുക്കുകൾ സൂഷിച്ചില്ലങ്കിൽ 25,000 രൂപയുടെ പിഴ ചുമത്താവുന്നതാണ്
ആദായനികുതി നിയമം 44 എഎ അനുസരിച്ച് നിർദിഷ്ട നികുതിദായകർ അവരുടെ കണക്കുബുക്കുകൾ സൂക്ഷിക്കണം എന്നു നിഷ്കർഷിച്ചിട്ടുണ്ട്. അതിനു വീഴ്ച വരുത്തുന്ന നികുതിദായകരുടെ മേൽ ആദായനികുതി നിയമം 271 എ അനുസരിച്ച് 25,000 രൂപയുടെ പിഴ ചുമത്താവുന്നതാണ്
ഇന്റർനാഷണൽ ട്രാൻസാക്ഷനുകളിൽ ഇടപെടുന്ന നികുതിദായകർ പ്രസ്തുത ഇടപാടുകളുടെ രേഖകൾ എട്ടു വർഷം വരെ സൂക്ഷിക്കേണ്ടതും നികുതി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ അവ 30 ദിവസത്തിനകം അവരുടെ പക്കൽ സമർപ്പിക്കേണ്ടതുമുണ്ട്. ഇവയിൽ വീഴ്ച വരുത്തുന്നവർ ഇടപാട് തുകയുടെ രണ്ടു ശതമാനം വരുന്ന തുക പിഴയായി നല്കാൻ വ്യവസ്ഥയുണ്ട്. ആവശ്യപ്പെട്ട വിവരങ്ങൾ നികുതി ഉദ്യോഗസ്ഥനു നല്കിയില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താം
ആദായനികുതിനിയമം 44 എബി വകുപ്പനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ബിസിനസുകളും 50 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള പ്രൊഫഷണലുകളും തങ്ങളുടെ കണക്കുകൾ നിർദിഷ്ട തീയതികൾക്കു മുന്പ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിച്ചു വേണം റിട്ടേണുകൾ സമർപ്പിക്കാൻ. ഇതിനു വീഴ്ച വരുത്തുന്ന പക്ഷം നികുതിദായകൻ പ്രസ്തുത ടേണോവറിന്റെ അര ശതമാനം അല്ലെങ്കിൽ 1,50,000 രൂപ, ഇവയിൽ ഏതാണോ കുറവ്, ആ തുക പിഴയായി നല്കേണ്ടി വന്നേക്കാം