സോഫ്റ്റ്വെയര്‍ അപ്‌ഡേഷനു ശേഷം ഡിസ്‌പ്ലേ തകരാര്‍, ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ ലൈന്‍ പ്രത്യക്ഷപ്പെടുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്ത ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ എം.ആര്‍ ഹരിരാജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

2021 ഡിസംബറിലാണു പരാതിക്കാരന്‍ 43,999/ രൂപ വിലയുള്ള വണ്‍പ്ലസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 2023 ജൂലൈയില്‍ ഓട്ടോമാറ്റിക് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ നടന്നപ്പോള്‍ സ്‌ക്രീനില്‍ പിങ്ക് ലൈന്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഉപയോക്താവ് അംഗീകൃത സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ സ്‌ക്രീന്‍ സൗജന്യമായ മാറിത്തരാമെന്നും ഇപ്പോള്‍ ലഭ്യമല്ലെന്നും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. പിന്നീട് നിരന്തരം സര്‍വീസ് സെന്ററിനെ ബന്ധപ്പെട്ടപ്പോള്‍ 19,000/ രൂപയ്ക്ക് തിരിച്ചെടുക്കുകയോ ഡിസ്‌പ്ലേ ഓര്‍ഡര്‍ ചെയ്തത് വരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യണമെന്ന് അറിയിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും മറ്റൊരു ഗ്രീന്‍ ലൈന്‍ കൂടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉപയോക്താവ് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ നിര്‍മാണവേളയിലുണ്ടായ പ്രശ്‌നം ഫോണിന് ഉണ്ടായി എന്ന നിഗമനത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഭാവി അപ്ഡേറ്റുകളെ പരിഗണിക്കാത്ത ഫോണ്‍ നിര്‍മ്മാണമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും അപാകത സംഭവിച്ചിട്ടും അത് പരിഹരിക്കുന്നതിനു ഒരു നടപടിയും എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതും സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളമായ ബെഞ്ച് നിരീക്ഷിച്ചു. 

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999/ രൂപ തിരികെ നല്‍കുന്നതിനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളില്‍ 35,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികളായ വണ്‍പ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ജിഷ ജി രാജ് ഹാജരായി

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

വേൾഡ് സ്കൂ‌ൾ സമ്മിറ്റ് - മികച്ച ഇനോവേറ്റീവ് സ്‌കൂളായി കെ എസ് യു എമ്മിന്റെ ഹാഷ് ഫ്യൂച്ചർ സ്‌കൂൾ

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി സ്ഥാപിക്കും ; ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി കൊച്ചിയിൽ

റോബോട്ടിക് റൗണ്ട് ടേബിള്‍  റോബോ ഷെഫ് മുതല്‍ ലൂണാര്‍ റോവര്‍ വരെ; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കി റോബോട്ടിക് പ്രദര്‍ശനം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...