2025 ജനുവരി മുതല്‍ ചില പഴയ സ്മാർട്ട്ഫോണുകളില്‍ വാട്സ്‌ആപ്പ് ലഭ്യമാകില്ലെന്ന് അറിയിച്ച്‌ മെറ്റ.

പഴയ സ്മാർട്ട്ഫോണുകളിലെ ഹാർഡ്‌വേറിന് വാട്സ്‌ആപ്പിലെ പുതിയ ഫീച്ചറുകളെ പിന്തുണയ്ക്കാൻ സാധിക്കാത്തതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നത്. 

മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്സ്‌അപ്പ് അവതരിപ്പിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ ഏകദേശം 20 സ്മാർട്ട്ഫോണുകളില്‍ ആപ്പ് പ്രവർത്തിക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 

സാംസങ്, മോട്ടറോള, എച്ച്‌ടിസി, എല്‍ജി, സോണി എന്നീ ബ്രാൻഡുകളുടെ ചില സ്മാർട്ട്ഫോണുകളിലാണ് വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുക. എല്ലാവർഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാറുണ്ട്. 

വാട്സ്‌ആപ്പിനു പുറമേ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ സപ്പോർട്ട് ചെയ്യില്ല.

ഐഒഎസ് 15.1 പതിപ്പുകളിലും അതിനു മുന്പുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സ്‌ആപ്പ് ലഭിക്കില്ലെന്ന് മെറ്റ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയില്‍ 2025 മേയ് മുതല്‍ വാട്സ്‌ആപ്പ് പ്രവർത്തനരഹിതമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

വാട്സ്‌ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാർട്ട്ഫോണുകള്‍ ഇവയാണ്

●സാംസങ് ഗാലക്സി എസ് 3

●സാംസങ് ഗാലക്സി നോട്ട് 2

●സാംസങ് ഗാലക്സി എയ്സ് 3

●സാംസങ് ഗാലക്സി എസ് 4 മിനി

●മോട്ടോ ജി (ഫസ്റ്റ് ജെൻ)

●മോട്ടോറോള റേസർ എച്ച്‌ഡി

●എച്ച്‌ടിസി വണ്‍ എക്സ്

●എച്ച്‌ടിസി വണ്‍ എക്സ് പ്ലസ്

●എച്ച്‌ടിസി ഡിസയർ 500

●എച്ച്‌ടിസി ഡിസയർ 601

●എച്ച്‌ടിസി ഒപ്റ്റിമസ് ജി

●എച്ച്‌ടിസി നെക്സസ് 4

●എല്‍ജി ജി2 മിനി

●എല്‍ജി എല്‍90

●സോണി എക്സ്പീരിയ ഇസഡ്

●സോണി എക്സ്പീരിയ എസ്പി

●സോണി എക്സ്പീരിയ ടി

●സോണി എക്സ്പീരിയ വി

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്‍പ്പന്നങ്ങളെ പ്രകീര്‍ത്തിച്ച്‌ പണം നല്‍കി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.

Loading...