സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി സ്ഥാപിക്കും ; ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി കൊച്ചിയിൽ
കൊച്ചി: സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരിൽ തുടങ്ങുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കര്‍ സ്ഥലത്താണ് റോബോട്ടിക് പാര്‍ക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്സ് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി 12 വ്യത്യസ്ത മേഖലകള്‍ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂര്‍ത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്സ് സമ്മേളനം.
നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശ്ശൂരിലെ റോബോട്ടിക്സ് പാര്‍ക്ക് പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാര്‍ക്കിലെ റോബോ ലാന്‍ഡ് എന്ന ആദ്യ വിഭാഗത്തിൽ പൊതുജനങ്ങള്‍ക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വീഡിയോ റിയാലിറ്റി എന്നിവ വഴിയുള്ള ആസ്വാദ്യ-വിജ്ഞാന പരിപാടികള്‍ അവിടെയുണ്ടാകും. വ്യവസായ വകുപ്പിന്‍റെ പിന്തുണയും കൂടുത ഇന്‍സെന്‍റീവുകളും റോബോട്ടിക്സ് പാര്‍ക്കിന് ന കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോബോട്ടിക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്കെയിൽ അപ് ലോണ്‍ ഒരു കോടിയിൽ നിന്ന് രണ്ടു കോടിയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കുക, റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്ഥലസൗകര്യവും മാര്‍ക്കറ്റിങ് പിന്തുണയും നൽ കുക എന്നിവയും പരിഗണിക്കും. വ്യവസായ വകുപ്പിന്‍റെ 22 മുന്‍ഗണനാ മേഖലകളി റോബോട്ടിക്സിനെ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാ സര്‍ക്കാരിന്‍റെ പ്രത്യേക ആനുകൂല്യങ്ങള്‍ ഈ മേഖലയ്ക്ക് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റോബോട്ടിക് റൗണ്ട് ടേബിള്‍ സമ്മേളനത്തിലെ എക്സിബിഷനിൽ പങ്കെടുത്ത മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. ഫ്യൂസ്ലഗേ ഇന്നൊവേഷന്‍സ്, ജെന്‍ റോബോട്ടിക്സ്, ബെന്‍ഡിറ്റ ബയോമിക്സ്, ക്സാ ട്ടന്‍ സിസ്റ്റംസ്, എസ്ട്രോ ടെക്, അസിമോവ് റോബോട്ടിക്സ് എന്നിവയാണ് പുരസ്കാരം നേടിയത്. എക്സിബിഷനിൽ പങ്കെടുത്ത കോളേജുകള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സമാപന സമ്മേളനത്തി വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സംസാരിച്ചു.
റോബോട്ടിക് കോഴ്സുകള്‍ പഠിപ്പിക്കുന്നതിനുള്ള സ്ഥാപനം, ഇന്‍കെറിന്‍റെ റോബോട്ട് ഉത്പാദന വികസന കേന്ദ്രം, പത്ത് സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് തൃശ്ശൂരിലെ റോബോട്ടിക്സ് പാര്‍ക്കിൽ ഒരുക്കുന്നതെന്ന് 'ഭാവിയിലെ നൂതനത്വത്തിൽ സംരംഭങ്ങളും സര്‍ക്കാരുമായുള്ള പങ്കാളിത്തം' എന്ന വിഷയത്തിൽ നടന്ന പാനൽ ചര്‍ച്ചയി ഇന്‍കെര്‍ റോബോട്ടിക്സ് സിഇഒ രാഹുൽ ബാലചന്ദ്രന്‍ പറഞ്ഞു.
വ്യവസായ സംരംഭങ്ങളുമായി അടുത്ത് നിൽക്കുന്ന പ്രവര്‍ത്തനമാണ് ഡിജിറ്റൽ സര്‍വകലാശാല നടത്തുന്നതെന്ന് വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളും നൂതനസാങ്കേതിക സംരംഭങ്ങളുമായുള്ള സഹകരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോബോട്ടിക് സാങ്കേതികവിദ്യയുടെ നിലവിലുള്ള സാധ്യതകള്‍ വ്യാപിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ റോബോട്ടിക് അസോസിയേഷന്‍ സിഇഒ പല്ലവ് ബജ്ജൂരി പറഞ്ഞു. റോബോട്ടിക് മേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാനും വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്താനും കൂടുതൽ വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങള്‍ക്ക് പ്രാവര്‍ത്തിക മാതൃക അത്യാവശ്യമാണെന്ന് കുസാറ്റിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി ഡോ. എം വി ജൂഡി പറഞ്ഞു. കൂടുതൽ അക്കാദമിക് കോഴ്സുകള്‍ റോബോട്ടിക് മേഖലയിൽ കൊണ്ടുവരണം. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം. ആദ്യ സെമസ്റ്റര്‍ മുതൽ ഇന്‍റേണ്‍ഷിപ്പ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍ മോഡറേറ്ററായിരുന്നു.
195 സ്റ്റാര്‍ട്ടപ്പുകളും 400 ലേറെ പ്രതിനിധികളുമാണ് റോബോട്ടിക്സ് റൗണ്ട് ടേബിള്‍ സമ്മേളനത്തിൽ പങ്കെടുത്തത്. എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളാനും അതിന്‍റെ ഡെസ്റ്റിനേഷനായി മാറാനുമുള്ള കേരളത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ സമ്മേളനം.