നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
കൊച്ചി : സംസ്ഥാനത്തെ പതിന്നാല് ജില്ലകളെയും നൂതനത്വത്തിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റി അതു വഴി സംരംഭകത്വവും സാങ്കേതികവിദ്യയി അധിഷ്ഠിതമായ സാമൂഹ്യമാറ്റവും ലക്ഷ്യമിട്ട് ഐഇഡിസി 2.0(ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍റര്‍) യ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടക്കം കുറിച്ചു. വിദ്യാര്‍ഥി-ഗവേഷക സമൂഹത്തി നിന്നും കൂടുത സംരംഭകരെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൊണ്ടു വരികയും അതു വഴി സംസ്ഥാനത്ത് സാങ്കേതിക-സാമ്പത്തിക നിക്ഷേപത്തി ഗണ്യമായ മാറ്റംവരുത്തുകയുമാണ് ലക്ഷ്യമിടുന്നത്.കേരളത്തിന്‍റെ സംരംഭകത്വ വിഭവശേഷി പൂര്‍ണമായും വിനിയോഗിക്കാനുള്ള സുപ്രധാനമായ കാ വയ്പാണ് ഐഇഡിസി 2.0 യെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ എല്ലാ തലങ്ങളിലുമുള്ള പങ്കാളികളെ ശക്തിപ്പെടുത്തുന്നതു വഴി, സഹകരണം, സാമൂഹ്യമാറ്റങ്ങള്‍, സുസ്ഥിര വികസനം, ശോഭനമായ ഭാവി എന്നിവ സമൂഹത്തിന് ന കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താഴെത്തട്ട് മുതലുള്ള പ്രതിസന്ധി പരിഹാരത്തിന് വിദ്യാര്‍ഥികളുടെ സക്രിയമായ പങ്കാളിത്തം ഉറപ്പാക്കുക, സാമൂഹ്യമാറ്റത്തിന്‍റെ ഏജന്‍സികളായി മാറുക, വിദ്യാര്‍ഥികളുടെയും അധ്യാപക, ഗവേഷക സമൂഹത്തിന്‍റെയും ക്രയശേഷി വര്‍ധിപ്പിക്കുക, വ്യവസായ സഹകരണം വര്‍ധിപ്പിക്കുക, മിനി വ്യവസായപാര്‍ക്കുകള്‍ എന്നിവയാണ് ഐഇഡിസി 2.0 ലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഓരോ ജില്ലകളിലും ഐഇഡിസി ക്ലസ്റ്ററുകള്‍ വരുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാനും, സംശയനിവാരണത്തിനും, നിക്ഷേപ സമാഹരണത്തിനും കൂടുത അവസരം കൈവരും. പ്രാദേശികതലത്തിലുള്ള പ്രശ്നപരിഹാരത്തിന് വിദ്യാര്‍ഥികള്‍ക്ക് കൂടുത പങ്കാളിത്തം ലഭിക്കും. ലീപ്പ് സെന്‍ററുകള്‍, ടിബിഐകള്‍ മുതലായവ കൂടുത ശക്തിപ്രാപിക്കും. സാമൂഹ്യമാറ്റത്തിന് കാരണമാകുന്ന സംരംഭകരെ പരിപോഷിപ്പിക്കാനും പദ്ധതിയുണ്ട്.
പ്രാദേശികതലം മുത നൂതനത്വത്തിന്‍റെ കടന്നുകയറ്റത്തോടെ താഴെത്തട്ട് മുത അവസരങ്ങളും പദ്ധതികളും വര്‍ധിക്കും. പ്രാദേശികതലം മുത നൈപുണ്യശേഷിയുള്ള തൊഴി അന്തരീക്ഷം സൃഷ്ടിക്കും. പ്രാദേശികമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായ യൂണിറ്റുകള്‍ക്കും ദേശീയ അന്തര്‍ദേശീയ വിദഗ്ധരുമായി കൂടിക്കാഴ്ച, ആശയവിനിമയം, വിദഗ്ധോപദേശം എന്നിവയ്ക്കുള്ള അവസരം ലഭിക്കുമെന്നതും ഐഇഡിസി 2.0 ന്‍റെ പ്രത്യേകതകളാണ്.
വിവിധ ജില്ലകളി നിന്നായി ഇതുവരെ 200ഓളം സ്റ്റാര്‍ട്ടപ്പുകളാണ് ഐഇഡിസികളി നിന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതി തന്നെ ഏറെ ശ്രദ്ധേയമാണ് മാന്‍ഹോളുകളി ഇറങ്ങി മാലിന്യം ശേഖരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത ജെന്‍റോബോട്ടിക്സ് പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍. ഐഇഡിസി സ്റ്റാര്‍ട്ടപ്പുകളിലൂടെ 3000 തൊഴി അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു.