ലിഫ്റ്റുകളും എസ്‌കലേറ്ററുകളും പ്രവര്‍ത്തിപ്പിക്കുവാന്‍ ലൈസന്‍സ് എടുക്കണം
കേരളാ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ചട്ടം 2012 അനുസരിച്ച് ലിഫ്റ്റുകളും എസ്‌കലേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുളള ലൈസന്‍സ് എടുക്കാതെയും പുതുക്കാതെയും അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നതായ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉണ്ടെങ്കില്‍ 2023 ജനുവരി 31ന് മുമ്പായി 3310 രൂപ 0043-00-102-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറി മുഖേന അടച്ച് ആയതിന്റെ അസല്‍രസീത് സഹിതം ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള ഫോം ജി യിലുളള അപേക്ഷ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. അല്ലാത്ത പക്ഷം ചട്ടത്തില്‍ പ്രതിപാദിച്ചിട്ടുളള നിയമ നടപടികള്‍ സ്വീകരിക്കും. ഫോണ്‍ : 0468 2 223 123, 2 950 004, [email protected].