ACMA/FCMA യോഗ്യതക്ക് ചാർട്ടേഡ് അക്കൗണ്ടൻസി തുല്യത: കേരള സർക്കാരിന്റെ പുതിയ ഉത്തരവ്
തിരുവനന്തപുരം: കേരള സർക്കാരിന്റെ Personnel and Administrative Reforms Department ACMA/FCMA യോഗ്യതയ്ക്ക് ചാർട്ടേഡ് അക്കൗണ്ടൻസി (CA) അംഗത്വത്തിന് തുല്യമായ അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
G.O.(P) No.10/2024/P&ARD, 20 നവംബർ 2024 തീയതിയിലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
The Institute of Cost Accountants of India-ന്റെ Associate Cost and Management Accountant (ACMA)/ Fellow Cost and Management Accountant (FCMA) എന്ന യോഗ്യത നേടിയവർക്ക്, അതിനെ Chartered Accountancy (CA) അംഗത്വത്തിനൊപ്പം തുല്യമായത് എന്ന് അംഗീകരിച്ചു.
സർക്കാർ വകുപ്പുകളിലേക്കും PSUs, സർവ്വകലാശാലകൾ, മറ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ACMA/FCMA യോഗ്യതയ്ക്ക് പ്രത്യേക പരിഗണന ലഭിക്കും.
ഇക്കാര്യത്തിൽ Kerala Administrative Tribunal ഇടപെട്ടതും ICMAI-യുടെ തിരുവനന്തപുരം ചാപ്റ്റർ അംഗങ്ങളുടെ നിർദ്ദേശങ്ങളും പരിഗണനയിലാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയതായി Personnel Department വ്യക്തമാക്കി.
ACMA/FCMA യോഗ്യത നേടിയവർക്കായി സംസ്ഥാനത്തെ വിവിധ സർക്കാർ നിയമനങ്ങൾക്കും പ്രത്യേക അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഈ അംഗീകാരമൂലം Chartered Accountants കൂടാതെ Cost Accountants-നും ഒരുപോലെ തൊഴിൽ സാധ്യതകൾ വികസിപ്പിക്കാൻ അവസരമൊരുങ്ങും.
ഉത്തരവ് വിശദാംശങ്ങൾ എന്തെന്നാൽ ഉത്തരവ് നമ്പർ: G.O.(P) No.10/2024/P&ARD Dt : 20-11-2024 പ്രകാരം പ്രവർത്തനം ആരംഭിക്കുന്ന തിയതി ഉടനടി പ്രാബല്യത്തിൽ വരുന്നു എന്നതാണ്.
കേരള സർക്കാരിന്റെ ഈ തീരുമാനം Cost and Management Accountant വിഭാഗത്തിൽ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ഒരുപടി മുന്നിലേക്ക് നയിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X