ആമസോൺ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങൾ വിതരണം നടത്തുന്ന സ്ഥാപനത്തിൽ 15 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.
തിരുവനന്തപുരത്ത് ആമസോൺ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങൾ വിതരണം നടത്തുന്ന സ്ഥാപനത്തിൽ തിരുവനന്തപുരം ഇന്റലിജൻസ് യൂണിറ്റ് -1 നടത്തിയ പരിശോധനയിൽ കുറഞ്ഞ നികുതി നിരക്കിൽ ഉത്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തി. 15 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുള്ളതായാണ് കണ്ടെത്തൽ. കൂടുതൽ അന്വേഷണം നടന്നുവരുന്നു.