ആംനസ്റ്റി പദ്ധതിയിൽ പരിഗണിക്കാതെ ബാറുകളുടെ നികുതി കുടിശിക; ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുക കിട്ടാനുള്ളതായി സർക്കാർ കണക്കുകൾ.

ആംനസ്റ്റി പദ്ധതിയിൽ പരിഗണിക്കാതെ ബാറുകളുടെ നികുതി കുടിശിക; ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുക കിട്ടാനുള്ളതായി സർക്കാർ കണക്കുകൾ.

ആംനസ്റ്റി 2024 പദ്ധതിയിൽ പരിഗണിക്കാതെ ബാറുകളുടെ നികുതി കുടിശിക; ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുക കിട്ടാനുള്ളതായി സർക്കാർ കണക്കുകൾ. 

ജി.എസ്.ടി വരുന്നതിനുമുൻപ് നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതുവിൽപന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപന നികുതി എന്നീ നിയമങ്ങൾക്ക് കീഴിലുണ്ടായിരുന്ന കുടിശികകളെയാണ് ആംനസ്റ്റി 2024 പദ്ധതി പരിഗണിക്കുന്നത്‌. പൊതുവിൽപന നികുതി നിയമത്തിലെ മദ്യവിൽപനയുമായി ബന്ധപ്പെട്ട നികുതി, ടേൺഓവർ ടാക്‌സ്‌, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. 

മുൻകാല നികുതി നിയമങ്ങളുടെ കീഴിലുണ്ടായിരുന്ന നികുതി കുടിശികകളെ തീർപ്പാക്കുന്നതിനുള്ള ഒരുപിടി ആശയങ്ങൾ കോർത്തിണക്കിയ സമഗ്ര പദ്ധതിയാണ് ആംനസ്റ്റി 2024.

പിഴ, പലിശ എന്നിവ നോക്കാതെ നികുതി തുക മാത്രം നോക്കി, അത് അമ്പതിനായിരത്തിൽ താഴെയാണെങ്കിൽ, ഒരു രൂപപോലും പുതുതായി ഈടാക്കാതെ, ഒരു അപേക്ഷപോലും ആവശ്യപ്പെടാതെ ഒഴിവാക്കും.

2023-24 കാലയളവിൽ സംസ്ഥാനത്ത് നികുതി കുടിശിക വരുത്തിയ 606 ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2017-18 മുതല്‍ 2022-23 വരെ ബാറുകളില്‍ നിന്ന് ലഭിച്ച ടേണ്‍ ഓവര്‍ ടാക്‌സ് എത്രയെന്നായിരുന്നു ധനമന്ത്രിയോട് 2023 മാര്‍ച്ച് ആറിനാണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത് 

2022-23 കാലത്ത് നികുതി കുടിശിക വരുത്തിയ 328 ബാറുകളായിരുന്നു ഉണ്ടായിരുന്നത്, ഇത് ഇരട്ടിയോളം വർധിച്ചതായിട്ടാണ് ധനമന്ത്രി തന്നെ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നികുതി റിട്ടേൺ (ടേൺഓവർ ടാക്സ്) ഫയൽ ചെയ്യാത്ത 198 ബാറുകൾ പ്രവർത്തിക്കുന്നതായും ധനമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു

ബാറുടമകളുടെ നികുതി സർക്കാരിന് വേണ്ട എന്നു വേണം ഇതിൽ നിന്നു മനസ്സിലാക്കേണ്ടിതായിട്ടുണ്ട്. നികുതി കുടിശിക ഉള്ളതുമൂലം സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. 1000 കോടിയോളം രൂപ ടേണ്‍ ഓവര്‍ ടാക്‌സായി ഒരു വര്‍ഷം ലഭിക്കേണ്ടതാണ്.

നികുതി കുടിശികയുള്ള ഏറ്റവും കൂടുതൽ ബാറുകൾ പ്രവർത്തിക്കുന്നത് കോട്ടയം ജില്ലയിലാണ്; 90 എണ്ണം. 71 ബാറുകൾ കുടിശികയുള്ള തിരുവനന്തപുരം ജില്ലയാണ് തൊട്ടുപിന്നിൽ. ടേൺഓവർ ടാക്സ് ഫയൽ ചെയ്യാത്ത ബാറുകൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നതും തലസ്ഥാന ജില്ലയിലാണ്; 41 എണ്ണം

നികുതി കുടിശിക വരുത്തിയ ബാറുകൾക്ക് മദ്യം വിതരണം ചെയ്യേണ്ടതില്ലെന്ന് ജിഎസ്ടി വകുപ്പ് നിലപാടെടുത്തിരുന്നു. ഇതിൽ ടേൺ ഓവർ ടാക്സ് ഏറ്റവുമധികം കുടിശികയുള്ള 24 ബാറുകൾക്ക് മദ്യം വിതരണം ചെയ്യുന്നത് ബിവറേജസ് കോർപറേഷൻ നിർത്തിയിരുന്നു. ഇതിനെതിരെ ബാറുടമകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ബെവ്കോ നിലപാട് മാറ്റുകയായിരുന്നു

ലൈസൻസ് നിലനിൽക്കെ ഈ ബാറുകൾക്ക് മദ്യം വിതരണം ചെയ്യാതിരിക്കാൻ നിയമപരമായി കഴിയില്ലെന്നും, പിരിച്ചെടുക്കാനുള്ള തുകയേക്കാള്‍ എത്രയോ ഇരട്ടി വരുമാനനഷ്ടം മദ്യം നൽകാത്തത് വഴി സര്‍ക്കാരിന് ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം മാറ്റിയത്. മാത്രമല്ല മദ്യവിതരണം നിര്‍ത്തിയാൽ വൻതോതിൽ നിലവാരം കുറഞ്ഞ മദ്യവും വ്യാജമദ്യവും വിൽക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യവും ധനമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

2023-24 സാമ്പത്തിക വർഷവും ബാറുടമകൾ നൽകാനുള്ള പണം പിരിച്ചെടുക്കുന്നതിലും നികുതി വകുപ്പിന് സാധിക്കാത്തത് കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിരിക്കുന്നത്. നികുതി കുടിശിക നിലനിൽക്കുന്നുവെന്ന കാരണത്താൽ റിക്കവറി വിഭാഗം ബാറുടമകളുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതിനാൽ നിലവിലെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും സാധിക്കാത്തെതെന്നു ബാറുടമകൾ പറയുന്നു. അക്കൗണ്ട് മരവിപ്പിച്ചത് മൂലം മറ്റ് ചിലവുകൾ, ലോൺ അടവ്, പുതിയ പർച്ചേസ് തുടങ്ങിയവ നടക്കാത്ത അവസ്ഥ ബാറുടമകളെ കൂടുതൽ പ്രതിസന്ധിയിൽ എത്തിക്കാനും നികുതിവകുപ്പിന് സാധിച്ചു. 

എന്നാൽ ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുക കിട്ടാനുള്ളതായി സർക്കാർ കണക്കുകളിൽ കാണിച്ച് നികുതി ജപ്തി നടപടികളും, അക്കൗണ്ട് മരവിപ്പിക്കുക തുടങ്ങിയ നടപടിയിലൂടെ ബാറുടമകളെ വളരെ ബുദ്ധിമുട്ടിൽ ആക്കുകയാണ് ചെയ്തിട്ടുള്ളത്.ഇതിൽ ഒട്ടേറെ വാസ്‌തവമുണ്ട്‌. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്റും മറ്റ്‌ സാങ്കേതിക പ്രശ്‌നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നു. 

വിറ്റുവരവ് നികുതി കുടിശ്ശിക 200 കോടിയോളം വരുമെന്ന് നികുതി വകുപ്പ് പറയുമ്പോൾ 70 കോടി രൂപ മാത്രമാണിതെന്നാണ് ബാറുടമകളുടെ വാദം.

വില്‍പന നികുതിയുടെ പത്ത് ശതമാനമാണ് ബാറുകള്‍ നല്‍കേണ്ട ടേണ്‍ ഓവര്‍ ടാക്സ്. സംസ്ഥാനത്തെ ബെവ്‌കോ വെയര്‍ഹൗസുകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന്‍മേല്‍ കയറ്റിയിറക്ക് കൂലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലാഭം എന്നിവ കൂടി ചേര്‍ന്ന തുകയാണ് വിറ്റുവരവായി കണക്കാക്കുന്നത്. ഇതിന്‍മേലാണ് വില്‍പ്പന നികുതി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്. 

ബാര്‍ ലൈസന്‍സ്, പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമായി ചുരുങ്ങിയ 2016-2017 കാലയളവില്‍ 300 കോടി വരെ ടേണ്‍ ഓവര്‍ ടാക്സായി ലഭിച്ചിട്ടുണ്ട്. 801 ബാറുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും ടേണ്‍ ഓവര്‍ നികുതി 600 കോടി കടന്നിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം.

നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരോ ബാറും സന്ദര്‍ശിച്ചാണ് ടേണ്‍ ഓവര്‍ ടാക്സ് മുൻ മുൻകാലങ്ങളിൽ നിശ്ചയിച്ചിരുന്നത്. ഇത് ഇപ്പോള്‍ ബാറുകള്‍ നല്‍കുന്ന കണക്കിനെ മാത്രം അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്.

2016 വരെ കോമ്പൗണ്ടിങ്ങ് സമ്പ്രദായത്തില്‍ നികുതി ഒടുക്കാത്ത ബാര്‍ ഹോട്ടലുകളില്‍ എല്ലാ വര്‍ഷങ്ങളിലും നിര്‍ബന്ധിത ഇന്റലിജന്‍സ് പരിശോധന നടത്തിയിരുന്നു. ബാര്‍ ഹോട്ടലുകള്‍ മദ്യം പെഗ്ഗ് അളവില്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന വിലയില്‍ അടങ്ങിയിരിക്കുന്ന ലാഭശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളില്‍ കാണിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ വെട്ടിപ്പ് ബോധ്യപ്പെട്ടാല്‍ പിഴ ഇടുകയും ബന്ധപ്പെട്ട നികുതി നിര്‍ണ്ണയ അധികാരിക്ക് ഈ വിവരം കൈമാറുകയും ചെയ്യും. ഇത്തരം പരിശോധനകളും റെയ്ഡുകളുടെയും നികുതി നിർണ്ണയച്ചതിൽ വ്യാപകമായ തെറ്റുകൾ ഉദ്യോഗസ്ഥതലത്തിൽ ഉണ്ടായതാണ് ഇന്ന് വലിയ പിഴയായി വന്നിട്ടുള്ളതാണന്നു ബാറുടമകൾ പറയുന്നു. ഉദാഹരണത്തിന് 2018 ൽ 25 ലക്ഷം തെറ്റായ നികുതി നിർണ്ണയിച്ചാൽ അതു ഇന്ന് ഒരു കോടി രൂപ നികുതിയും പിഴയും പലിശയും ആയി അടക്കേണ്ടിവരുന്ന ഒരു ദുരവസ്ഥ ബാറുടമകൾ നേരിടുന്നു. 

ആംനസ്റ്റി 2024 പദ്ധതിയുടെ പ്രധാന സവിശേഷത എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി ഒഴിവാക്കപ്പെടുന്നുവെന്നതാണ്‌.

ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 29വരയാണ് ആംനസ്റ്റി 2024 പദ്ധതിയുടെ അപേക്ഷ നൽകാനുള്ള സമയപരിധി. അതിനുള്ളിൽ അപേക്ഷ നൽകണം. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് GST ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ് .

ആംനസ്റ്റി 2024 പദ്ധതിയിൽ ബാറുടമകളേയും ഉൾപ്പെടുത്തി നികുതിനിർണ്ണയത്തിലും ആനുകൂല്യത്തിനും വേർതിരിവ് ഇല്ലാതെ പദ്ധതി നടപ്പാക്കണമെന്നാണ് ബാറുടമകൾ ആവശ്യപ്പെടുന്നത്. 

ആംനസ്റ്റി 2024 പദ്ധതിയുടെ ഉത്ഘടനം ആഗസ്റ്റ് ഒന്നാം തിയതി ധനമന്ത്രി നിർവഹിക്കും. 

(നിയമപരമായ മുന്നറിയിപ്പ്: മദ്യപാന് ആരോഗ്യത്തിന് ഹാനികരം)

Also Read

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

Loading...