ബഡ്ജറ്റ് സംബന്ധിച്ച് തൊഴിലാളി സംഘടന നേതാക്കളുമായി ചർച്ച നടത്തി. നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
2023-24 ലെ ബഡ്ജറ്റ് സംബന്ധിച്ച് തൊഴിലാളി സംഘടന നേതാക്കളുമായി ചർച്ച നടത്തി. നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
പ്രീ ബഡ്ജറ്റ് ചർച്ചകൾ തുടരുകയാണ്. സാമ്പത്തിക വിദഗ്ദ്ധരായ പ്രൊഫ. ജയതി ഘോഷ്, പ്രൊഫ സി. പി. ചന്ദ്രശേഖർ, പ്രൊഫ. ദിനേശ് ഒബ്റോൾ, പ്രൊഫ വെങ്കിടേഷ് ആത്രയാ, പ്രൊഫ. പിനാകി ചക്രബൊർത്തി, പ്രൊഫ സുരജിത് ദാസ് എന്നിവരുമായി ചർച്ചകൾ നടത്തി.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വരുന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സംസ്ഥാനത്തിന്റെ പൊതു സാമ്പത്തികസ്ഥിതിയും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്.