സംസ്ഥാന ബജറ്റ് പ്രഖ്യാപനം പ്രയോജനപ്പെടുത്താന്‍ വ്യാപാരികളുടെ വാറ്റ് കുടിശ്ശികയിന്‍മീതായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യം.
സംസ്ഥാന ബജറ്റ് പ്രഖ്യാപനം പ്രയോജനപ്പെടുത്താന്‍ വ്യാപാരികളുടെ വാറ്റ് കുടിശ്ശികയിന്‍മീതായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യം.
നിലവിലെ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് മൂല്യവര്‍ദ്ധിത നികുതി/പൊതുവില്‍പ്പന നികുതി നിയമങ്ങളിലെ കുടിശ്ശികയായി 1300 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നും, ഈ തുക പിരിച്ചെടുക്കാന്‍ വേണ്ടി മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ആംനസ്റ്റി സ്‌കീം പ്രഖ്യാപിക്കുന്നതായും ബഹു. ധനകാര്യ മന്ത്രി തന്റെ 202021 ലേക്കുളള സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. അറിയിക്കപ്പെട്ട ഈ പദ്ധതി പ്രകാരം പലിശ, പിഴ എന്നിവക്ക് പുറമെ തര്‍ക്കത്തിലുള്ള നികുതി ബാധ്യതയില്‍ 50ശതമാനം ഒഴിവാക്കുകയും ചെയ്യുന്നതാണ്. ഇതുകൂടാതെ ഈ പദ്ധതി പ്രകാരം അടക്കാന്‍ ഉത്തരവ് ലഭിച്ച 30 ദിവസത്തിനകം കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ തയ്യാറാവുന്നവര്‍ക്ക് കൂടുതലായി 10ശതമാനം നികുതി ഇനത്തില്‍ ഇളവ് ലഭിക്കുകയും ചെയ്യും. ഇത് വ്യാപാരികളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ പദ്ധതിയാണ്.
എന്നാല്‍ സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് വിപരീതമായി സംസ്ഥാന നികുതി വകുപ്പ് ഇപ്പോള്‍ 2020 മാര്‍ച്ച് മാസത്തിനകം പഴയ കുടിശ്ശിക സംഖ്യ പിരിച്ചെടുക്കാന്‍ വേണ്ടി തിടുക്കപ്പെട്ടു റവന്യൂ റിക്കവറി നടപടികള്‍ക്കായി ഒരുങ്ങുകയാണ്. ഇത് വ്യാപാരികളെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ നടപടികള്‍ വ്യാപാരികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നതിന് തുല്ല്യമാണ്. റവന്യൂ ഉദ്ദ്യോഗസ്ഥര്‍ നികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് മാസത്തിനകം കുടിശ്ശിക പിരിച്ചെടുക്കാന്‍ വേണ്ടി കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ്. ബജറ്റ് നിര്‍ദ്ദേശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ നിന്നും ഉദ്ദ്യോഗസ്ഥരെ പിന്തിരിപ്പിക്കണമെന്നും, ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിയമ പ്രക്രിയകള്‍ക്ക് വിധേയമായി നോട്ടിഫിക്കേഷനായി ഇറക്കുന്നതുവരെ റിക്കറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കണമെന്നും ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ ദക്ഷിണ ഇന്ത്യ മേഖല വൈസ് ചെയര്‍മാന്‍ അഡ്വകേറ്റ് എം. ഗണേശന്‍ പെരിന്തല്‍മണ്ണ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ഈ ആവശ്യം ഉന്നയിച്ച് ബഹു. സംസ്ഥാന ധനകാര്യ മന്ത്രിക്കും, റവന്യൂ മന്ത്രിക്കും നിവേതനം നല്‍കിയതായി ഫെഡറേഷന്‍ കേരള സ്‌റ്റേറ്റ് പ്രസിഡന്റ് അഡ്വ. എം. ഫസലുദ്ദീന്‍, നിര്‍വ്വഹന സമിതി അംഗങ്ങള്‍ രാജേഷ് ബി.എല്‍, അഡ്വ. ജാഫറലി എന്നിവര്‍ അറിയിച്ചു.