അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്
കോഴിക്കോട് കരാർ ജോലി സേവനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനത്തിൽ സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ് -2 നടത്തിയ പരിശോധനയിൽ അപ്പാർട്ടുമെന്റുകളുടെ നിർമാണത്തിൽ ഇൻപുട് നികുതി ദുരുപയോഗം ചെയ്ത് ഏകദേശം 80 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
തുടർന്ന് ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് പിഴയും പലിശയും ഉൾപ്പെടെ 90 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക് ഈടാക്കി. വെട്ടിപ്പ് കണ്ടെത്തിയത് കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റ് -2 ആണ്.