കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പിഡിഎഫ് വിതരണം ചെയ്യുന്നത് കുറ്റകരമാണ്, ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും
ലോക് ഡൗണ്‍ കാലത്തെ മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് പിഡിഎഫും ഓഡിയോ ബുക്കുകളുമായി പ്രചരിക്കുന്നത്.
ഒ.വി. വിജയന്‍, എം.ടി.വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍, ടി.പത്മനാഭന്‍ തുടങ്ങിയവരുടെ രചനകളും കൂട്ടത്തിലുണ്ട്. ഇതിന് പുറമെയാണ് ഓഡിയോ ബുക്കുകളുടെ വിതരണം.
പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നത് കണ്ട് പൊലീസ് കേസ് എടുത്താല്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും നല്‌കേണ്ടി വരുന്ന കുറ്റകൃത്യമാണിത്.