ഡയറക്ട് സെല്ലിംഗിന്‍റെ മറവിൽ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി

ഡയറക്ട് സെല്ലിംഗിന്‍റെ മറവിൽ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി

ഡയറക്ട് സെല്ലിംഗിന്‍റെ മറവിൽ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഡയറക്ട് സെല്ലിംഗ്, മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും പരാതികൾ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണസംവിധാനത്തിന് രൂപം കൊടുത്ത ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡയറക്ട് സെല്ലിംഗ് കമ്പനികൾ ഈ നിരീക്ഷണ സംവിധാനത്തിൽ എന്‍ റോൾ ചെയ്യണമെന്നും, ഈ വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ഇതു വഴി രജിസ്റ്റർ ചെയ്ത കമ്പനികളെ തിരിച്ചറിയാനും പരാതികൾ സമർപ്പിക്കാനും ഉപഭോക്താക്കൾക്ക് കഴിയും - മന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ആരംഭിച്ച മീഡിയേഷ൯ സെല്ലുകൾ മുഖേന ഇതിനകം 854 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. സ്കൂൾ, കോളേജ് തലങ്ങളിൽ നിലവിൽ 305 കൺസ്യൂമർ ക്ലബ്ബുകളാണുള്ളത്. ഇവയുടെ എണ്ണം ആയിരമാക്കുകയാണ് ലക്ഷ്യം. അവകാശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നീതി കൃത്യമായി ലഭ്യമാക്കാന്‍ ഈ രംഗത്തെ കമ്മീഷനുകൾക്ക് കഴിയണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കൾക്ക് ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനുള്ള ഇ ദാഖിൽ പ്ലാറ്റ്ഫോം, തർക്ക പരിഹാര കമ്മീഷനുകളിലെ കേസുകൾ നിരീക്ഷിക്കുന്നതിനുള്ള ഏകജാലക സംവിധാനം, കമ്മീഷനുകളുടെ ഡിജിറ്റൽവൽക്കരണവും നെറ്റ് വർക്കിംഗും സാധ്യമാക്കുന്ന കൺഫോനെറ്റ് എന്നിവ ഇതിനകം നിലവിൽ വന്നിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യത, ഡാറ്റ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിലും സർക്കാ‍ർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കെ ഫോൺ അടക്കം നിരവധി പദ്ധതികളാണ് ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നത്.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാന്‍ എം.ഒ. ജോൺ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ മുകുന്ദ് ഠാക്കൂർ, ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്‌ദുൾ ഖാദർ, ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡൻ്റ് ഡി.ബി.ബിനു, തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ മുനിസിപ്പൽ കൗൺസിലർ മിനി ബൈജു, ഐപ്പ് ജോസഫ്, ഷൈൻ കളത്തിൽ, രാജു തെക്കൻ തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം കെ ആർ രാധാകൃഷ്ണൻ ഉപഭോക്തൃ ദിന സന്ദേശം നൽകി.

ഉപഭോക്തൃ കേരളം മാസികയുടെ പ്രകാശനം കവി വേണു.വി.ദേശത്തിന് ആദ്യപ്രതി നൽകി മന്ത്രി ജി.ആർ അനിൽ നി‍ർവഹിച്ചു. രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ പുരസ്‌കാരം, സ്‌കൂൾ കൺസ്യൂമർ ക്ലബുകൾക്കുള്ള ധനസഹായ വിതരണം, ഉപഭോക്തൃ സംഘടനകൾക്കുളള ധനസഹായ വിതരണം, ഗ്രീൻ കൺസ്യൂമർ ഡേ പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുളള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന് ഹരിത സ്ഥാപന സർട്ടിഫിക്കറ്റും കൊച്ചിന്‍ കോളേജിന് ഹരിത കലാലയ സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു. ഉപഭോക്തൃ കമ്മീഷനുകളിൽ നിന്നും അനുകൂല ഉത്തരവുകൾ നേടിയ ഉപഭോക്താക്കളെ ചടങ്ങിൽ ആദരിച്ചു. പൗരാവകാശ രേഖ നഗരസഭ ചെയർമാൻ എം.ഒ ജോൺ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്: ജോബ് വർക്ക് ഉപയോഗത്തിനായി അയച്ച ക്യാപിറ്റൽ ഗുഡ്സുകൾക്കും ജിഎസ്ടി ക്രെഡിറ്റ് ലഭിക്കണമെന്ന് ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് ഷോകോസ് നോട്ടീസ്: ഓരോ സാമ്പത്തിക വർഷത്തിനും പ്രത്യേക ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ് - കേരള ഹൈക്കോടതി

കോമ്പോസിറ്റ് SCN മതിയല്ല; ഓരോ സാമ്പത്തിക വർഷത്തിനും വ്യത്യസ്ത ജിഎസ്ടി ഉത്തരവുകൾ ആവശ്യമാണ്: കേരള ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

പ്രീ-കൺസൾട്ടേഷൻ മറുപടി അവഗണിച്ച് ഷോ കോസ് (SCN) പുറപ്പെടുവിക്കാൻ പാടില്ല: ബോംബെ ഹൈക്കോടതി

ഇനി മുതൽ ജിഎസ്‌ടി റിഫണ്ട് അപേക്ഷകൾ സെൻട്രലൈസ്ഡ് വിഭാഗം പ്രോസസ്സും നിർണയവും ചെയ്യും: കമ്മീഷണറുടെ സർക്കുലർ പുറത്ത്

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

ധനസഹായ സ്കീമുകൾക്കായുള്ള വ്യവസ്ഥകളിൽ നിർണായക മാറ്റങ്ങൾ: പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ

Loading...