നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞോ? കാലാവധി അവസാനിച്ച് ഒരുവര്‍ഷമായാല്‍ വീണ്ടും ഒന്നില്‍നിന്ന് തുടങ്ങണം
കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണം
2019-ലെ സര്‍ക്കുലര്‍ പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റടക്കമുള്ള റോഡ് ടെസ്റ്റ് വീണ്ടും പാസാകണമെന്ന് പറയുന്നുണ്ട്.
ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്.
2019 സെപ്റ്റമ്പര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : - 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി.
50 വയസ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സ് 3 വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സ് 3 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റമ്പര്‍ 1 ന് ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ - 40 വയസു വരെ കാലാവധി .
30 നും 50 നും ഇടയില്‍ പ്രായമായവര്‍ക്ക് -10 വര്‍ഷത്തേക്ക്. 50 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസു വരെ. 55 വയസിനു മുകളില്‍ 5 വര്‍ഷം വീതം.
ഹെവി ലൈസന്‍സ് കാലാവധി 5 വര്‍ഷം. പിന്നീട് ഓരോ 5 വര്‍ഷവും പുതുക്കണം. ഹസാര്‍ഡസ് ലൈസന്‍സ് കാലാവധി 3 വര്‍ഷം.കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുതായി എന്‍ഡോര്‍സ് ചെയ്യണം. എല്ലാവരും അവരവരുടെ ലൈസന്‍സ് കാലാവധി പരിശോധിക്കുമല്ലോ?