പൊതുമേഖലാ സ്ഥാപനങ്ങളും പത്തോ അതില്‍ കൂടുതലോ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളും 2022 സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന കാലഘട്ടത്തിലെ ത്രൈമാസ വിവരണി സമര്‍പ്പിക്കണം
സി.എന്‍.വി ആക്ട് 1959 പ്രകാരം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പത്തോ അതില്‍ കൂടുതലോ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളും 2022 സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന കാലഘട്ടത്തിലെ ത്രൈമാസ വിവരണി (ഇ.ആര്‍ 1) ദ്വൈവാര്‍ഷിക വിവരണി (ഇ.അര്‍ 11) എന്നിവ ഒക്ടോബര്‍ 31 നകം നിശ്ചിത പ്രൊഫോര്‍മയില്‍ അടിയന്തരമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കത്ത് മുഖേനയോ, ഓഫീസ് ഇ-മെയില്‍ മുഖേനയോ ([email protected]) സമര്‍പ്പിക്കണം. ഇആര്‍1, 11 പ്രൊഫോര്‍മ www.employment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം